വരാപ്പു‍ഴ ശ്രീജിത്തിന്‍റെ മരണം; എസ് ഐ ദീപക്കിന് റിമാന്‍ഡ് ചെയ്തു

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ SI ദീപക്കിനെ കോടതി റിമാന്റ് ചെയ്തു.വരാപ്പുഴ SI യായിരുന്ന GS ദീപക്കിനെയാണ് പറവൂർ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തത്.

അതേ സമയം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന 3 പോലീസുകാരുടെ ജാമ്യാപേക്ഷ കോടതി തള്ളി.ഇതിനിടെ ആലുവ റൂറൽ SP എ വി ജോർജിനെ തൃശ്ശൂർ പോലീസ് അക്കാദമിയിലേയ്ക്ക് സ്ഥലം മാറ്റി.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് റൂറൽ എസ് പി ,എ വി ജോർജിനെതിരെ ശ്രീജിത്തിന്റെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു.എസ് പി യുടെ കീഴിലുള്ള സ്ക്വാഡിലെ 3 പേർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും  ചെയ്തിരുന്നു.
പോലീസ് ആക്ടിന് വിരുദ്ധമായാണ് എസ് പി RTF രൂപീകരിച്ചതെന്ന ആരോപണവും ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ വി ജോർജിനെ തൃശ്ശൂർ പോലീസ് അക്കാദമിയിലേയ്ക്ക് സ്ഥലം മാറ്റിയത്. രാഹുൽ ആർ നായർക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. അതേ സമയം കേസിൽ അറസ്റ്റിലായ നാലാം പ്രതി SI ദീപക്കിനെ പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൊലക്കുറ്റം ഉൾപ്പടെ 3 വകുപ്പുകൾ ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘം Slയെ അറസ്റ്റ് ചെയ്തത്.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം അവധിയിലായിരുന്ന SIയോട് അടിയന്തിരമായി വരാപ്പുഴ സ്റ്റേഷനിലെത്താൻ മുകളിൽ നിന്ന്  നിർദേശം നൽകിയിരുന്നു.തിരുവനന്തപുരത്തു നിന്നും ബൈക്കോടിച്ചാണ് അർധരാത്രിയിൽ ദീപക്ക് സ്റ്റേഷനിലെത്തിയത്.
തുടർന്ന് കസ്റ്റഡിയിലുണ്ടായിരുന്ന ശ്രീജിത്തിനെ ലോക്കപ്പില്‍ വെച്ച് ദീപക്ക് മര്‍ദിച്ചുവെന്ന് പോലീസ് സമര്‍പ്പിച്ച റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രതി SI ആയതിനാല്‍ ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും  സാധ്യതയുണ്ടെന്നും റിമാന്‍റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.ദീപക്കിനെ കസ്റ്റഡിയില്‍ വാങ്ങേണ്ടതുണ്ടെന്നും റിമാന്‍റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന 3 പോലീസുകാരുടെ ജാമ്യാപേക്ഷ പറവൂർ കോടതി തള്ളി.അതേ സമയം വരാപ്പുഴയിൽ വീട് കയറി ആക്രമണം നടത്തിയ കേസിൽ പ്രതികളായ 9 പേർക്ക് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News