സഖാവ് സഞ്ചാരിയാണ്; ലണ്ടനിൽ നിന്നും കൊച്ചയിലേക്ക് റോഡ് മാർഗം യാത്ര

ലണ്ടനിൽ നിന്നും കൊച്ചയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാനൊരുങ്ങുകയാണ് മലയാ‍ളിയും ലണ്ടനിൽ മാധ്യമ പ്രവർത്തകനുമായ രാജേഷ് കൃഷ്ണ. ജൂൺ അവസാന വാരത്തോടെ കേരളത്തിലേക്ക് യാത്ര തിരിക്കാനാണ് തീരുമാനം. ബ്രയിൻ ട്യൂമർ ബാധിതരായ കുട്ടികൾ‍ക്കുളള ജീവകാര്യണ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് 45 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് ഒരുങ്ങുന്നത്.

ലണ്ടനിൽ നിന്നും യാത്ര ആരംഭിച്ച് ഫ്രാൻസ് , ബൽജിയം , ജർമ്മനി, ഒാസ്ട്രിയ, സ്‍ളോവാക്യ, ഹംഗറി വ‍ഴി തുർക്കിയിലേക്കും , പിന്നീട് ഇറാൻ, പാകിസ്ഥാനിലെ വാഗ അതിർത്തിവ‍ഴി ഇന്ത്യയിലേക്കും എത്താനാണ് പദ്ധതി. ഈ പാതയിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ , ചൈന , നേപ്പാൾ വ‍ഴി സമാന്തര പാതയിലൂടെ ഇന്ത്യയിൽ എത്തിച്ചേരാനാണ് രാജേഷ് കൃഷ്ണ ലക്ഷ്യം വെയ്ക്കുന്നത്. ഇതുസംബന്ധിച്ച പ്രഥമിക വിവരങ്ങൾ രാജേഷ് കൃഷ്ണ ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചു ക‍ഴിഞ്ഞു.

ലണ്ടനിൽനിന്ന് ഒറ്റയ്ക്കാണ് യാത്ര ആരംഭിക്കുന്നതെങ്കിലും യാത്രയുടെ വിവിധ ഘട്ടങ്ങളിൽ നിരവധി സുഹൃത്തുക്കൾ പങ്കാളികളാകും. റോയൽ എൻഫീൽഡുകളുടെ ആരാധകനായ ഇദ്ദേഹം നിരവധി തവണ സാഹസീക യാത്രകൾ നടത്തിയിട്ടുണ്ട്. വിദേശികൾക്കായി തെക്കെ ഇന്ത്യയിലും .

ഹിമാലയത്തിലും നടത്തിയിട്ടുളള എൻഡ്യൂറോ ഇന്ത്യ എന്ന റോയൽ എൻഫീൽഡ്, അംബാസിഡർ റാലികളുടെ മുഖ്യസംഘാടകരിലും ഒരാളായിരുന്നു. ലോക കേരളസഭ അംഗം കൂടിയാണ് രാജേഷ് കൃഷ്ണ. ലാൽ ജോസ് .സുരേഷ് ജോസഫ് , ബൈജു എം നായർ സംഘത്തിന് ശേഷം ലോക യാത്ര നടത്തുന്ന മറ്റൊരു മലയാളി ആവുകയാണ് രാജേഷ് കൃഷ്ണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here