അടിയോടടി; കൊല്‍ക്കത്തയ്ക്കെതിരെയും ഗെയിലാട്ടം; ഗ്യാലറിക്ക് മുകളിലൂടെ പറന്നത് ആറ് പടുകൂറ്റന്‍ സിക്സറുകള്‍; പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം

കൊല്‍ക്കത്ത നൈറ്റ്റൈഡേ‍ഴ്സിനെതിരെയും കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. വിശ്വരൂപം പുറത്തെടുത്ത ക്രിസ് ഗെയിലിന്‍റെ അര്‍ധ സെഞ്ചുറി മികവിലാണ് പഞ്ചാബിന്‍റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 197 റണ്‍സ് നേടിയപ്പോള്‍ ഡക്വര്‍ത്ത് നിയമപ്രകാരമാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്. പുനര്‍നിര്‍ണയിച്ച വിജയലക്ഷ്യമായ 125 റണ്‍സ് 11 പന്ത് ബാക്കി നില്‍ക്കെയാണ് ഗെയിലിന്‍റെ മികവില്‍ 9 വിക്കറ്റ് ജയം സ്വന്തമാക്കിയത്.

ക‍ഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ഗെയില്‍ ഇന്നും ഫോം തുടരുകയായിരുന്നു. ആറ് സിക്സറുകളും അഞ്ച് ഫോറും സഹിതം  62 റണ്‍സാണ് ഗെയില്‍ അടിച്ചുകൂട്ടിയത്. ഓപ്പണര്‍ രാഹുല്‍ 60 റണ്‍സ് നേടി പുറത്തായി.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here