സണ്ണി ലിയോണ്‍ തിരുവനന്തപുരത്തെത്തുന്നു; തിയതിയും പരിപാടിയും തീരുമാനമായി

തലസ്ഥാന നഗരിയെ പുളകം ചാർത്തിക്കാൻ സണ്ണി ലിയോൺ എത്തുന്നു. ഈ മാസം 26ന് സ്പോർട്സ് ഹബ്ബിൽ (ഗ്രീന്‍ഡ് ഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയം) രാത്രി 7ന് സണ്ണി ലിയോൺ നൃത്തമാടും. ദി ഇന്ത്യൻ ഡാൻസ് ബിനാലെ 2K18ൽ പങ്കെടുക്കാനാണ് സണ്ണി എത്തുന്നത്.

സണ്ണിയുടെ നേതൃത്വത്തിൽ 250 ഓളം ഡാൻസർമാർ സ്റ്റേഡിയത്തിൽ നിറഞ്ഞാടും. ചരിത്രസംഭവമാകും സണ്ണിയുടെ ആനന്ദ നൃത്തം. നൃത്തപരിപാടിയിൽ ഷംന കാസിം, പാരിസ് ലക്ഷ്മി, സരയൂ, ടീം MJ 5 തുടങ്ങിയവർ സ്റ്റേജിൽ മൂന്ന് മണിക്കൂർ നേരം നഗരവാസികളെ ആനന്ദപുളകിതമാക്കും.

എറണാകുളത്ത് സണ്ണി ലിയോൺ എത്തിയപ്പോൾ പ്രായഭേദമന്യേ ആരാധകർ തിങ്ങിനിറഞ്ഞ കാ‍ഴ്ചയാണ് കേരളം കണ്ടത്. തലസ്ഥാനനഗരിയിൽ എത്തുമ്പോൾ സണ്ണിലിയോണിനെ ഒരു നോക്കു കാണാൻ ആരാധകരുടെ കുത്തൊ‍ഴുക്ക് ഉണ്ടാകുമെന്നാണ് സംഘാടകരുടെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News