രാജ്യത്തെ തൊഴിലാളി പ്രശ്നങ്ങൾ ചര്‍ച്ചയാക്കി പാർട്ടി കോൺഗ്രസ്; പ്രക്ഷോഭവും ശക്തമാക്കും

രാജ്യത്തെ തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പാർട്ടി കോൺഗ്രസ്. ജോലി സ്ഥിരത ഇല്ലാതാക്കുന്ന മോഡി സർക്കാരിന്റെ തൊഴിൽ നിയമഭേദഗതി വിശദമായി ചർച്ച ചെയ്തുവെന്ന് സി.ഐ.ടി.യു ദേശിയ പ്രസിഡന്റ് കെ.ഹേമലത കൈരളി ടി.വി യോട് പറഞ്ഞു.കുറഞ്ഞ വേതനം പതിനെട്ടായിരം ആക്കണമെന്നതടക്കമുള്ള അവിശ്യങ്ങളിൽ പ്രക്ഷോഭത്തിലാണ് സി.ഐ.ടി.യു.

ജോലി സ്ഥിരത എടുത്ത് കളയാനുള്ള തൊഴിൽ നിയമ ഭേദഗതി മോദി സർക്കാർ കൊണ്ട് വന്ന പശ്ചാത്തലത്തിലാണ് പാർട്ടി കോൺഗ്രസ് കോൺഗ്രസ് ഹൈദരാബാദിൽ നടക്കുന്നത്. അത് കൊണ്ട് തന്നെ മോദി സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക് എതിരായ ചർച്ച വേദി കൂടിയാവുകയാണ് 22ആം പാർട്ടി കോൺഗ്രസ്.

മറ്റ് തൊഴിലാളി സംഘടനകളെ യോജിപ്പിച്ച കൊണ്ട് സി ഐ ടി യു നടത്തിയ പാർലമെന്റ് പ്രക്ഷോഭം അംഗങ്ങൾ ചർച്ച ചെയ്തു . രാജ്യത്തെ തൊഴിലാളികളെകളേയും തൊഴിലാളി പ്രസ്ഥാനങ്ങളെയും അസ്ഥിരമാക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യം എന്ന് സി.ഐ.ടി.യു ദേശിയ അധ്യക്ഷ കെ.ഹേമലത പറഞ്ഞു.

കുറഞ്ഞ വേതനം പതിനെട്ടായിരം രൂപയാക്കണം എന്നതടക്കമുള്ള വിഷയങ്ങളിൽ പ്രക്ഷോഭത്തിലാണ് സി.ഐ.ടി.യു. കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയകൾക്ക് എതിരെ പാർട്ടി കോൺഗ്രസ് പ്രമേയം പാസാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News