കിടിലന്‍ ഫീച്ചറുകളുമായി വാട്സ് ആപ്പ്

വാട്സ് ആപ്പിന്‍റെ ബീറ്റാ പതിപ്പില്‍ രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. നോട്ടിഫിക്കേഷനുകളിലാണ് ഇത്തവണ വാട്സ് ആപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഡിസ്മിസ് അഡ്മിന്‍ ഫീച്ചറും നോട്ടിഫിക്കേഷനുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഹൈ പ്രയോറിറ്റി നോട്ടിഫിക്കേഷന്‍ ഫീച്ചറുമാണ് വാട്സ് ആപ്പ് മുന്നോട്ടു വെക്കുന്ന പുതിയ ആശയങ്ങള്‍.

ഒന്നിലധികം അഡ്മിന്മാരുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ ഒരു അഡ്മിന് മറ്റൊരു അഡ്മിനെ പുറത്താക്കാന്‍ അനുവദിക്കുന്ന ഫീച്ചറാണ് ഡിസ്മിസ് അഡ്മിന്‍ ഫീച്ചര്‍.

പുഷ് നോട്ടിഫിക്കേഷനുകള്‍ കൂടുതല്‍ മികച്ച രീതിയില്‍ നല്‍കുക എന്നതാണ് ഹൈ പ്രയോറിറ്റി നോട്ടിഫിക്കേഷനിലൂടെ ഉദ്ദേശിക്കുന്നത്. ഗ്രൂപ്പ് ചാറ്റുകള്‍ക്കും പേ‍ഴ്സണല്‍ ചാറ്റുകള്‍ക്കും ഫീച്ചര്‍ ഒരുപോലെ ലഭ്യമാകും എന്നാണ് അറിയാന്‍ ക‍ഴിയുന്നത്.

വാട്​സ്​ ആപിൽ വരുന്ന നോട്ടിഫിക്കേഷനുകൾ മൊബൈലിലെ നോട്ടിഫിക്കേഷൻ സ​െൻററിൽ ഏറ്റവും മുകളിലായി കാണിക്കും എന്നതാണ് പുതിയ ഫീച്ചറിന്‍റെ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here