മൂന്നു റിക്കോര്‍ഡുകള്‍ ഒറ്റ ദിവസം ഏറ്റുവാങ്ങി പക്രു; ഇത് അഭിമാന നിമിഷം

കൊച്ചി: മൂന്നു റിക്കോര്‍ഡുകള്‍ ഒറ്റ ദിവസം ഏറ്റുവാങ്ങി കൈയ്യടി നേടി മലയാളികളുടെ സ്വന്തം ഗിന്നസ് പക്രു. ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റിക്കാര്‍ഡുകളാണ് ഒറ്റ ദിവസത്തില്‍ സ്വന്തമാക്കിയത്.

പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് എന്നിവയാണ് എറണാകുളം പ്രസ് ക്ലബില്‍ നിന്നും ഏറ്റു വാങ്ങിയത്. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന സിനിമ യാണ് പക്രു എന്ന അജയ കുമാറിനെ ഈ റിക്കോര്‍ഡിന് അര്‍ഹനാക്കിയത്.

അദ്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News