തൃശൂരും പാലക്കാടും വാഹനാപകടങ്ങള്‍; ജീവന്‍ നഷ്ടപ്പെട്ടത് അഞ്ചു പേര്‍ക്ക്

പാലക്കാട്: കേരളത്തില്‍, തൃശൂരും പാലക്കാടും  പുലര്‍ച്ചെ ഉണ്ടായ രണ്ടു അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്,  അഞ്ചു പേര്‍ക്ക്.  പട്ടാന്പിയിൽ കാർ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് മൂന്ന് മരണം. നെല്ലായ സ്വദേശിനി സുഹറ, മകൻ അജ്മൽ, പാലൂർ സ്വദേശി സുൽത്താൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അപകടം.

തൃ​ശൂ​രില്‍ ചാ​വ​ക്കാ​ട് അ​യി​നി​പ്പു​ള്ളി​യി​ൽ കാ​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ൻ, ഷാ​ഫി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

 അ​പ​ക​ട​ത്തി​ൽ നാ​ല് സ്ത്രീ​ക​ൾ​ക്കും ഒ​രു കു​ട്ടി​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ച്ചി​യി​ൽ​നി​ന്ന് കോ​ട്ട​യ്ക്ക​ലി​ലേ​ക്ക് പോ​ക​വേ​യാ​യി​രു​ന്നു അ​പ​ക​ടം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News