12 വയസ്സിനു താഴെയുള്ള കുരുന്നുകളോട് ക്രൂരതകാട്ടിയാല്‍ വധശിക്ഷ; ഓര്‍ഡിനന്‍സിന് അംഗീകാരം

കേന്ദ്ര മന്ത്രി സഭ പുറത്തിറക്കിയ പോക്‌സോ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിനാണ് ഇതോടെ അംഗീകാരമായത്.

നിലവില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞത് ഏഴുവര്‍ഷവും കൂടിയത് ജീവപര്യന്തം തടവുമാണ് ശിക്ഷ ലഭിക്കാറ്. ഇതാണ് വധശിക്ഷയാക്കി ഉയര്‍ത്തിയിരിക്കുന്നത്.

കത്വാ അടക്കമുള്ള രാജ്യത്തെ നടുക്കിയ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തു നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കേന്ദ്രം ഇങ്ങനെയൊരു നടപടിയ്ക്ക് തയ്യാറായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News