അര്‍ധരാത്രിയില്‍ വീടിന്‍റെ വാതിലിന് മുട്ടി; വാതില്‍ തുറന്നപ്പോള്‍ മുഖത്തേയ്ക്ക് ആസിഡ് ഒ‍ഴിച്ചു; മലപ്പുറത്ത് ആസിഡാക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി ബഷീറാണ് മരിച്ചത്.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. മലപ്പുറം ുണ്ടുപറമ്പിലെ വാടകവീട്ടിലെത്തിയ അക്രമികള്‍ വാതില്‍തട്ടി. വാതില്‍ തുറന്നപാടേ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരന്നു. മുഖത്തും നെഞ്ചിലുമായി 80 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.

ഇന്ന് പുലര്‍ച്ചെയായിരുന്നുമരണം. മലപ്പുറം പോലിസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണമാരംഭിച്ചു. ബഷീര്‍ നടത്തിയിരുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News