സിപിഐഎം പിബിയില്‍ 17 അംഗങ്ങള്‍; എസ്ആര്‍പി പൊളിറ്റ്ബ്യൂറോയില്‍ തുടരും; തപന്‍സെനും നീലോല്‍പല്‍ ബസുവും പുതുമുഖങ്ങള്‍

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലേക്ക് 17 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള എസ് രാമചന്ദ്രന്‍പിള്ള പിബി അംഗമായി തുടരുമ്പോള്‍ രണ്ട് പുതുമുഖങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പ്രായപരിധിയില്‍ വിട്ടുവീ‍ഴ്ചയോടെയാണ് എസ് ആര്‍ പി പിബിയില്‍ തുടരുന്നത്. ബംഗാളില്‍ നിന്നുള്ള തപന്‍സെനും നീലോല്‍പല്‍ ബസുവുവുമാണ് പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങള്‍.

തമി‍ഴ്നാട്ടില്‍ നിന്നുള്ള എ കെ പത്മനാഭനാണ് പിബിയില്‍ നിന്ന് ഒ‍ഴിഞ്ഞത്.

പിബി അംഗങ്ങള്‍

1. പ്രകാശ് കാരാട്ട്

2. സീതാറാം യെച്ചൂരി

3. എസ് രാമചന്ദ്രന്‍പിള്ള

4. ബിമന്‍ ബസു

5. മണിക് സര്‍ക്കാര്‍

6. പിണറായി വിജയന്‍

7. ബൃന്ദ കാരാട്ട്

8. സൂര്യകാന്ത മിശ്ര

9. കോടിയേരി ബാലകൃഷ്ണന്‍

10. എം എ ബേബി

11. സുഭാഷിണി അലി

12. ബി വി രാഘവുലു

13. ഹന്നന്‍ മുള്ള

14. ജി രാമകൃഷ്ണന്‍

15. മുഹമ്മദ് സലീം

16. തപന്‍ സെന്‍

17. നീലോല്‍പല്‍ ബസു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here