സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമാകുന്നു; ആവേശ തിരയിളക്കി പെതുസമ്മേളനം; ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കുന്നു; തത്സമയം കാണാം

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ പ്രതിനിധി സമ്മേളനത്തിന് സമാപനം. ജന ലക്ഷങ്ങള്‍ അണി നിരക്കുന്ന സമാപന റാലിക്ക് നിമിഷങ്ങള്‍ക്കകം ഹൈദരാബാദിന്‍റെ ചുവന്ന മണ്ണില്‍ തുടക്കമായി.

തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ സരൂർനഗറിൽ നടക്കുന്ന മഹാറാലിയോടെ സിപിഐ എം 22‐ാം പാർടി കോൺഗ്രസിന് സമാപനമാകും. മഹാറാലിയിൽ തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽനിന്നായി മൂന്നുലക്ഷത്തോളം പാർടി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.

ശനിയാഴ്ചതന്നെ റാലിയിൽ പങ്കെടുക്കുന്നതിനായി പാർടി പ്രവർത്തകർ ചെങ്കൊടികളുമേന്തി കാൽനടയായും വാഹനങ്ങളിലും നഗരത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു.

നഗരമധ്യത്തിലെ പരേഡ് ഗ്രൗണ്ടിലായിരുന്നു പാർടി കോൺഗ്രസിന് സമാപനംകുറിച്ചുള്ള റാലി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രൗണ്ട് മോഡി സർക്കാരിന്റെ ഇടപെടലിനെതുടർന്ന് നിഷേധിക്കപ്പെട്ടു. തുടർന്നാണ് സമ്മേളനനഗറിൽനിന്ന് എട്ടു കിലോമീറ്ററോളം മാറിയുള്ള സരൂർനഗർ ഗ്രൗണ്ടിലേക്ക് റാലി മാറ്റിയത്.

പാർടി കോൺഗ്രസിന്റെ വിജയത്തിനായി ആറുമാസമായി നടന്നുവരുന്ന പ്രചാരണപ്രവർത്തനങ്ങൾക്കുകൂടി മഹാറാലിയോടെ സമാപനമാകും. ശനിയാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൈക്ക്‐ സൈക്കിൾ റാലികളും ജാഥകളും സംഘടിപ്പിക്കപ്പെട്ടു.

പൊതുസമ്മേളനത്തിന് വേദിയാകുന്ന സരൂർ ഗ്രൗണ്ടിനുസമീപങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തെലങ്കാനയുടെ മണ്ണിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുംവിധം ഉജ്വലമാകും റാലിയും പൊതുസമ്മേളനവുമെന്ന് സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പറഞ്ഞു.

സിപിഐ എം മുൻകൈയെടുത്ത് രൂപീകരിച്ചിട്ടുള്ള ബഹുജൻ ഇടതുമുന്നണിയുടെ കരുത്തറിയിക്കുന്നതുകൂടിയായി മഹാറാലി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News