വിപ്ലവപോരാട്ടങ്ങളുടെ കരുത്ത്; വിഎസ് അച്യുതാനന്ദനും പാലോളി മുഹമ്മദ് കുട്ടിയും കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാക്കള്‍

വിപ്ലവപോരാട്ടങ്ങളുടെ കരുത്തും കാതലുമായി കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാരകമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദനും മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാക്കളായി തുടരും.

2015 പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഇരുവരും ഒ‍ഴിവായിരുന്നു. 95 അംഗ കേന്ദ്രകമ്മിറ്റിയെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് എം വി ഗോവിന്ദന്‍മാസ്റ്ററും കെ രാധാകൃഷ്ണനുമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രത്യേക ക്ഷണിതാക്കള്‍

1. വി എസ് അച്യുതാനന്ദന്‍

2. മല്ലു സ്വരാജ്യം

3. മദന്‍ ഘോഷ്

4. പാലോളി മുഹമ്മദ് കുട്ടി

5. പി രാമയ്യ

6.  കെ വരദരാജന്‍

സ്ഥിരം ക്ഷണിതാക്കള്‍

1. രജീന്ദര്‍ നേഗി ( സെക്രട്ടറി, ഉത്തരാഖണ്ഡ് സംസ്ഥാന കമ്മറ്റി)

2. സഞ്ജയ് പരാട് ( സെക്രട്ടറി, ഛത്തീസ്ഗഢ് സംസ്ഥാന കമ്മറ്റി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here