മീനുവായി മഞ്ജുവാര്യര്‍; ആവേശം അലതല്ലി ‘മോഹന്‍ലാല്‍’ ഫാന്‍സ് ഷോ

തിരുവനന്തപുരത്തെ മോഹന്‍ലാൽ ഫാന്‍സിനൊപ്പം മഞ്ജുവാര്യർ മോഹന്‍ലാൽ കാണാനെത്തി. ന്യൂ തീറ്ററിൽ നടന്ന ഫാന്‍സ് ഷോയിൽ നിരവധി മോഹന്‍ലാൽ ആരാധകരാണ് പങ്കെടുത്തത്.

മീനുവായാണ് മഞ്ജു മോഹാന്‍ലാൽ കാണാന്‍ എത്തിയത്. തലസ്ഥാനത്തെ മോഹന്‍ലാൽ ആരാധകര്‍ക്ക് ആവേശമായി.

വാദ്യമേളങ്ങളോടെയാണ് മഞ്ജുവാര്യരെ തിരുവനന്തപുരത്തെ മോഹന്‍ലാൽ ഫാന്‍സ് വരവേറ്റത്. നിരവധി മോഹന്‍ലാൽ ആരാധകരാണ് ചിത്രം കാണാന്‍ ന്യൂ തീയേറ്ററിന് മുന്നിൽ തടച്ചു കൂടിയത്. താന്‍ സിനിമാ താരമായല്ല, ലാലേട്ടന്‍ ഫാന്‍ മീനുവായാണ് ‍താന്‍ സിനിമ കാണാനെത്തിയതെന്ന് മഞ്ജു വാര്യർ പറഞ്ഞു.

കേക്ക് മുറിച്ചും സെൽഫിയെടുത്തും മോഹന്‍ലാൽ ആരാധകർ ഫാന്‍ ഷോ ആഘാഷമാക്കി.
മഞ്ജുവാര്യരോടൊപ്പം ചിത്രത്തിന്‍റെ സംവിധായകന്‍ സാജിദ് യഹിയയും എത്തിയിരുന്നു.

ചിത്രത്തിൽ മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായാണ് മഞ്ജുവാര്യര്‍ വേഷമിടുന്നത്. തിരുവനന്തപുരത്തെ മോഹന്‍ലാൽ ഫാന്‍സ് അസോസിയേഷനാണ് ഷോ സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News