അധിക കാലം ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാമെന്ന് മോദി കരുതണ്ട; ബിജെപി സര്‍ക്കാരിനെ പുറത്താക്കുക പ്രഥമ ലക്ഷ്യം: സീതാറാം യെച്ചൂരി

അധിക കാലം ജനങ്ങളെ ഭിന്നിച്ചു ഭരിക്കാമെന്നു മോദി കരുതണ്ടെന്ന് സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ഹൈദരാബാദിനെ ചുവപ്പ് അണിയിച്ചായിരുന്നു 22ആം പാർട്ടി കോൺഗ്രസിന്റെ സമാപന റാലി.സരൂർ നഗറിൽ നടന്ന ബഹുജന റാലിയിൽ 2 ലക്ഷത്തിലേറെ പങ്കെടുത്തു. . സംഘ പരിവാറിൽ നിന്നും പെൺകുട്ടികളെ സംരക്ഷിക്കേണ്ട അവസ്ഥയാണ് രാജ്യത്തു ഇപ്പോൾ ഉള്ളതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

സംസ്ഥാന രൂപീകരണത്തിന് ശേഷം തെലുങ്കാന കണ്ട ഏറ്റവും വലിയ ചുവപ്പ് റാലിക്കാണ് സരൂർ നഗർ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.പോളിറ്റ് ബ്യൂറോ അംഗങ്ങൾ എല്ലാം അണിനിരന്ന വേദിയിൽ ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ റാലിയെ അഭിസംബോധന ചെയ്തു.

വർഗീയതയ്ക്കും സാമ്രാജ്യത്വത്തിനും എതിരെ പോരാടാൻ സി.പി.ഐ.എം ഉണ്ടാകുമെന്ന് പിണറായി വിജയൻ പറഞ്ഞു.സംഘ പരിവാറിൽ നിന്നും പെൺകുട്ടികളെ സംരക്ഷിക്കേണ്ട അവസ്ഥയാണ് രാജ്യത്തു ഇപ്പോൾ ഉള്ളതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, ബൃന്ദ കാരാട്ട് എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News