സാഹസികതയും ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെടുന്നവരെ; ഗോപ്രോ ഹീറോ ആക്ഷന്‍ ക്യാമറ ഇന്ത്യയിലേക്ക്

സാഹസികതയും ഫോട്ടോഗ്രാഫിയും ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗംപേരും. ഇവയെ സ്നേഹിക്കുന്നവര്‍ക്കായി ഉരു സന്തോഷവാര്‍ത്ത. ആക്ഷന്‍ ക്യാമറകളിറക്കി ആരാധക മനസ്സ് കീ‍ഴടക്കിയ ഗോപ്രോ പുതിയ വാട്ടർ പ്രൂഫ്​ കാമറയുമായി ഇന്ത്യയിലെത്തുന്നു.

10 മീറ്റർ വരെ ആഴമുള്ള വെള്ളത്തിൽ പ്രവർത്തിക്കുന്ന ഗോ ​പ്രോ ഹീറോ സ്​പോർട്​സ്​ ആക്ഷൻ കാമറ ഏപ്രിലില്‍ ആരാധകര്‍ക്ക് സ്വന്തമാക്കാം. 18,990 രൂപയാണ്​ വില.

CHDHB-501-RW എന്നാണ്​ മോഡൽ നമ്പർ. വൈഡ്​ വ്യൂ, വോയിസ്​ കൺട്രോൾ, ഇമേജ്​ സ്​​റ്റെബിലൈസേഷൻ എന്നിവയാണ്​ പ്രധാന പ്രത്യേകത. 117 ഗ്രാമാണ്​ ഭാരം. പ്രവർത്തിക്കാൻ കൈ ഉപയോഗിക്കാതെ കമാൻഡുകൾ നൽകിയാൽ മതി. കൈ വിറക്കാതെ ചിത്രമെടുക്കാൻ ഒപ്​റ്റിക്കൽ ഇമേജ്​ ​സ്​​റ്റെബിലൈസേഷന്​ പകരം ഇലക്​ട്രോണിക്​ ഇമേജ്​ ​സ്​​റ്റെബിലൈസേഷനാണുള്ളത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News