തിരുവനന്തപുരത്ത് കണ്ടെത്തിയത് ലിഗയുടെ മൃതദേഹം തന്നെ; ലിഗ കണ്ടൽക്കാട്ടിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

തിരുവനന്തപുരത്ത് കണ്ടൽക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലിഗ സംഭവസ്ഥലത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ‍ലഭിച്ചതായും സൂചന. അതേസമയം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ യോഗം ഇന്ന് ചേരും യോഗത്തിന് ശേഷം റിപ്പോർട്ട് പൊലീസിന് െെകമാറും.

തിരുവനന്തപുരത്തെ പനത്തുറയിൽ കണ്ടെത്തിയ മൃതദേഹം ലീഗയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത് പ്രധാനമായും മൂന്ന് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഒന്ന് മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബ്രാന്‍റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണ് മറ്റൊന്ന് മൃദദേഹത്തിനരികിൽനിന്ന് ലഭിച്ച സിഗരറ്റ് പാക്കറ്റും തലമുടിയിലെ സാമ്യവുമാണ് .

കൂടാതെ സംഭവ സ്ഥലത്തേക്ക് ലിഗ നടന്നുപോകുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. ഇതോടെ ഡി എൻ എ പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുമ്പേതന്നെ മൃതദേഹം ലിഗയുടേതാണെന്ന് പൊലീസ് ഉറപ്പിച്ചു.

അതേസമയം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ യോഗം ഇന്ന് ചേരും. യോഗത്തിന് ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് െെകമാറും. റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണമുൾപ്പടെയുള്ള കാര്യങ്ങൾക്ക് വ്യക്തതയുണ്ടാകു.

സംഭവത്തിൽ െഐ ജി മനോജ് എബ്രഹാം അന്വഷണത്തിന് മേൽനോട്ടം വഹിക്കുമെന്നും അന്വേഷണം നടത്തുന്ന പൊലീസ് കൊലപാതകമടക്കം എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ഡി ജി പി പറഞ്ഞു. അതേസമയം മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കാനും ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നൽകാനും സർക്കാർ തീരുമാനിച്ചു.

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്നും അദ്ധേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News