കോട്ടയത്ത് മൂന്നു നില കെട്ടിടത്തിന് തീ പിടിച്ചു

കോട്ടയം കലക്ട്രേറ്റിന് സമീപം വ്യാപാര സമുച്ചയത്തിന് തീപിടിച്ചു. ഒരു സൂപ്പർ മാർക്കറ്റ് പൂർണ്ണമായും കത്തി നശിച്ചു. 7 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം വ്യക്തമായിട്ടില്ല.

കോട്ടയം കലക്ട്രേറ്റിന് സമീപത്തുള്ള വ്യാപാര സമുച്ചയത്തിൽ പുലർച്ചെ 3 മണിയോടെയാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നും തീ പടർന്ന് പിടിച്ചതാകാം എന്നാണ് സംശയം.

ഒന്നാം നിലയിൽ ഉണ്ടായിരുന്ന സൂപ്പർ മാർക്കറ്റ് പൂർണ്ണമായും രണ്ടാം നിലയിലെ ടെക്സ്റ്റൈൽസ് ഷോപ്പ് ഭാഗീകമായും കത്തിനശിച്ചു.

മൂന്നാം നിലയിൽ നിരവധി പേർ താമസിക്കുന്നുണ്ടായിരുന്നുവെങ്കിലും പുക ഉയർന്നപ്പോൾ തന്നെ ഇവരെ മാറ്റാൻ സാധിച്ചതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

കോട്ടയത്ത് നിന്നും ചങ്ങനാശേരിയിൽ നിന്നും 7 യൂണിറ്റ് ഫയർഫോഴ്സ് എത്തി നാല് മണിക്കൂറോളം പ്രയത്നിച്ചിട്ടാണ് തീയണച്ചത്.

സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലും ഫയർഫോഴ്സ് കൈ കൊണ്ടിട്ടുണ്ട്. തീ പടരാനുള്ള കാരണത്തെ കുറിച്ച് അന്വേഷണവും ആരoഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News