ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി. ആരോപണങ്ങളില്‍ തെളിവില്ലെന്നും അതിനാല്‍ മതിയായ കാരണങ്ങളില്ലാതെ, ഇംപീച്ച് ചെയ്യാന്‍ കഴിയില്ലെന്നും രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി  വ്യക്തമാക്കി.

ഇക്കാര്യത്തില്‍ നിയമ വിദക്തരുടെ അഭിപ്രായം തേടിയിട്ടുണ്ടായിരുന്നു ഇതിന്‍രെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും, ഉപരാഷ്ട്രപതി വ്യക്തമാക്കി.  ഇംപീച്ച്‌മെന്റ് തളളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ജഡ്ജി ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയതോടെയാണ് പ്രതിപക്ഷ കക്ഷികള്‍ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച് മെന്റിന് നീക്കങ്ങള്‍ വീണ്ടും ആരംഭിച്ചത്. കോണ്‍ഗ്രസിനൊപ്പം 6 പാര്‍ട്ടികളാണ് ഇംപീച്ച്‌മെന്റ് നീക്കത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. സിപിഐഎം, സിപിഐ, എന്‍സിപി, എസ്പി, ബിഎസ്പി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്നിവരാണ് പിന്തുണ അറിയിച്ച മറ്റു പാര്‍ട്ടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News