ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ്; പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കും

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ ദീപക് മിശ്രയെ മാറ്റണമെന്നാവിശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.

അതേസമയം ഇനി മുതല്‍ ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ മുമ്പില്‍ ഹാജരാക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപിന്‍ സിബല്‍ വ്യക്തമാക്കി

ഏഴു പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. പ്രതിപക്ഷം നല്‍കുന്ന കേസ് ഏതു ബെഞ്ച് പരിഗണിക്കമെന്ന് കാര്യത്തിലും തീരുമാനമെടുക്കേണ്ടത് ദീപക് മിശ്ര തന്നെയാണ്.

അതിനാല്‍ പ്രതിപക്ഷം ഉദ്ദേശിക്കുന്ന തരത്തില്‍ ഗുണമുണ്ടാക്കാന്‍ സാധ്യതയില്ല. പ്രതിപക്ഷം നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് ആരോപണമുന്നയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും പ്രതിപക്ഷ എംപിമാര്‍ നോട്ടീസിനെ സംബന്ധിച്ച് പൊതുചര്‍ച്ച നടത്തിയത് രാജ്യസഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

അതേസമയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് മുമ്പില്‍ ഹാജരാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപിന്‍ സിബല്‍ പറഞ്ഞു. തന്റെ പ്രഫഷന്റെ നിലവാരം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തിലൊരു തീരുമാനെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കാര്‍ത്തി ചിദംബരം ഉള്‍പ്പെടുന്ന കേസ് അയോധ്യാ കേസ് എന്നിങ്ങനെ സിബല്‍ വാദിക്കുന്ന പല കേസുകളും ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിലാണ്.

കോണ്‍ഗ്രസ് എസ്.പി, ബി.എസ്.പി, സി.പി.എം, സി.പി.ഐ, എന്‍.സി.പി, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളാണ് ചീഫ് ജസ്റ്റിസിനെതിരെ കഴിഞ്ഞ ദിവസം ഇംപീച്ചമെന്റ് നോട്ടീസ് വെങ്കയ്യ നായിഡുവിന് നല്‍കിയത്. മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ ചീഫ് ജസ്റ്റിസിന്റെ പേര് പരാമര്‍ശിക്കുന്നതടക്കം അഞ്ച് പ്രധാന വിഷയങ്ങള്‍ ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് സമര്‍പ്പിച്ചത്.

തനിക്കെതിരെ തന്നെയുള്ള കേസ് പരിഗണിച്ചു വിധി പറഞ്ഞതിലൂടെ അധികാര ദുര്‍വിനിയോഗം, മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ എന്ന അധികാരത്തിന്റെ ദുര്‍വിനിയോഗം, ഭൂമി വാങ്ങാനായി തെറ്റായ സത്യവാങ്മൂലം നല്‍കല്‍, ചീഫ് ജസ്റ്റിസിനെതിരെയുള്ള ഹര്‍ജി സ്വയം കേള്‍ക്കുന്നതിനായി മെമ്മോ തീയ്യതി തിരുത്തല്‍ തുടങ്ങിയ ആരോപണങ്ങളും ചീഫ് ജസ്റ്റിസിനെ ഉയര്‍ത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News