ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് സ്കൂള്‍ മൈതാനത്ത് തള്ളി; ഞെട്ടല്‍ വിട്ടുമാറാതെ നാട്ടുകാര്‍

ബിസ്‌ക്കറ്റ്‌ വാങ്ങാൻ കടയിൽപോയ ആറുവയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത്‌ സ്‌കൂൾ മൈതാനത്ത്‌ തള്ളി.

തലയിലും മുഖത്തും കഴുത്തിലും നെഞ്ചിലും പരിക്കേറ്റ കുട്ടിയെ അതീവ ഗുരുതരാവസ്‌ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഒഡീഷയിലെ ജഗൻനാഥ്‌പുർ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ 25 വയസുള്ള നാട്ടുകാരനെ അറസ്‌റ്റ്‌ ചെയ്‌തു.

കടയിൽ പോയ കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു.പവർകട്ടുള്ള നേരമായിരുന്ന അത്‌. നാട്ടുകാർക്കൊപ്പം നടത്തിയ തെരച്ചലിലാണ്‌ കുട്ടിയെ അബോധാവസ്‌ഥയിൽ കണ്ടെത്തിയത്‌.

വായിൽനിന്നും മുഖത്തുനിന്നും രക്‌തമൊലിച്ചുകൊണ്ടിരിക്കുന്ന നിലയിലായിരുന്നു. കുട്ടി മരിച്ചെന്നുകരുതിയാണ്‌ പ്രതി അവിടെനിന്നും കടന്നുകളഞ്ഞതെന്ന്‌ പൊലീസ്‌ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News