ജീവിതത്തിലെ മറക്കാന്‍ ക‍ഴിയാത്ത ദിവസം വെളിപ്പെടുത്തി പൂര്‍ണിമ; ‘ഞാന്‍ പടവുകള്‍ ഇറങ്ങുന്നത് നോക്കി ആ യുവാവ് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു’

മലയാളികളുടെ പ്രിയ താരമാണ് പൂര്‍ണിമാ ഇന്ദ്രജിത്ത്. സിനിമയിലൂടെയും പിന്നീട് സീരിയലിലൂടെയും , ഇപ്പോള്‍ ടെലിവിഷന്‍ അവതാരികയായും മലയാശികള്‍ക്ക് മറക്കാന്‍ ക‍ഴിയാത്ത മുഖമായി മാറിയിരിക്കുകയാണ് പൂര്‍ണിമ.

ഇന്ദ്രജിത്ത് സുകുമാരനെ വിവാഹം ചെയ്ത് താരകുടുംബത്തിന്‍രെ മരുമകളായി എത്തിയ പൂര്‍ണിയ തങ്ങളുടെ ജീവിതത്തിലെ മറക്കാനാത്ത അനുഭവം ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

പെയ്തൊഴിയാതെ എന്ന സീരിയലിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍. എന്‍റെ അമ്മയായി സീരിയലില്‍ മല്ലികാ സുകുമാരനാണ് അഭിനയിക്കതുന്നത്. ഒരു ദിനം അമ്മയെ വിളിക്കാനായി ഒരു യുവാവ് എത്തി. അത് ഇന്ദ്രനായിരുന്നു.

എനിക്ക് അമ്മ ഇന്ദ്രനെ പരിചയപ്പെടുത്തിത്തന്നു. അന്ന് ഷൂട്ടിങ്ങ് ക‍ഴിഞ്ഞ് പടികള്‍ ഇറങ്ങുന്നത്, ആ യുവാവ് നോക്കിനില്‍ക്കുന്നത് ഞാന്‍ കണ്ടു. ആ യുവാവിന്റെ മുഖം എന്റെ മനസില്‍ മായാതെ കിടിക്കുന്നുണ്ട്.

ചിലപ്പോള്‍ അതാവും ഞങ്ങളുടെ പ്രണയത്തിന്‍റെ തുടക്കം കുറിച്ച ദിനം. അന്ന് ഞങ്ങള്‍ കാര്യമായി സംസാരിച്ചില്ല. പിന്നീട് ഞങ്ങള്‍ ഒരുപാട് സംസാരിക്കാന്‍ തുടങ്ങി. അത് പ്രണയമായി വളര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News