അശ്ലീല വീഡിയോകള്‍ക്ക് അടിമയായി; ഒടുവില്‍ 23 കാരന്‍ അമ്മയെ ബലാത്സംഗം ചെയ്തു

അശ്ലീല വീഡിയോകള്‍ക്ക് അടിമയായ 22കാരന്‍ സ്വന്തം അമ്മയെ ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ പലന്‍പുരിലാണ് രാജ്യത്തെ നടുക്കിയ സംഭവം.

വെള്ളം കുടിക്കാനെന്ന വ്യാജേന അമ്മയുടെ മുറിയിലെത്തിയ മകൻ ഉറങ്ങി കിടക്കുകയായിരുന്ന 46കാരിയായ അമ്മയെ വായ പൊത്തിപ്പിടിച്ചാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ മൊബൈല്‍ ഫോണില്‍ നിന്നും സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നും ആസക്തി മൂത്താണ് അമ്മയെ ബലാത്സംഗം ചെയ്തതെന്നും മകൻ പൊലീസിന് മൊഴി നല്‍കി.

അമ്മ ബഹളം വച്ചെങ്കിലും ഇരുവരും തമ്മില്‍ സ്ഥിരമായി കലഹങ്ങള്‍ ഉണ്ടാവുന്നതിനാല്‍ അടുത്ത വീട്ടിലുള്ളവരൊന്നും അത്ര കാര്യമാക്കിയില്ല എന്നാണ് പൊലീസ് ഭാഷ്യം.

അമ്മയുടേയും 20 വയസുള്ള സഹോദരിയുടേയും മുന്നില്‍ വച്ചുവരെ ഇയാള്‍ അശ്ലീല ദൃശ്യങ്ങള്‍ കാണാറുണ്ടെന്ന് പൊലീസ് പറഞ്ഞു. മുമ്പ് പല തവണ തന്നോട് മകന്‍ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തിന് ശേഷം വലിയ മാനസികാഘാതത്തിലായിരുന്ന വീട്ടമ്മ പിന്നീടാണ് ഭര്‍ത്താവിനോട് പറയുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും.

പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 504 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിന് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News