14 കാരിയെ ബലാത്സംഗം ചെയ്തു; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ ഉറ്റ സുഹൃത്തായ ബിജെപി നേതാവ് അറസ്റ്റില്‍

ത്രിപുരയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ ഉറ്റ സുഹൃത്തും ബിജെപി നേതാവുമായ മനോജ് ദേബ് അറസ്റ്റില്‍. അഗര്‍ത്തലയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ഇയാളുടെ ഫാം ഹൗസില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി 11 നാണ് ഇയാള്‍ തന്നെ ആദ്യമായി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പിന്നീട് ഭീഷണിപ്പെടുത്തി മൂന്ന് തവണ കൂടി ബലാത്സംഗം ചെയ്‌തെന്നും കുട്ടി പരാതിപ്പെട്ടിരുന്നു.

മനോജ് ദേബ് നാല് തവണ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിന് ശേഷം പെണ്‍കുട്ടി സംഭവം തന്റെ ഉറ്റസുഹൃത്തിനെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോക്‌സോ ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തെന്ന്
പൊലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News