ലിഗയുടെ മരണത്തിൽ ദുരൂഹതയേറുന്നു; കണ്ടൽക്കാട്ടിലേക്ക് അവൾക്ക് ഒറ്റക്ക് പോകാൻ ക‍ഴിയില്ല; കൊണ്ടുപോയതാര്; ചോദ്യങ്ങളുയര്‍ത്തി ബന്ധുക്കള്‍

ലിഗയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കൊലപാതകമാണെന്ന് സംശയമെണ്ടെന്നും കേസ് പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തരാണെന്നും അവർ പറഞ്ഞു.

ലിഗയുടെ മരണം സംസ്ഥാനത്തിന്‍റെ അഭിമാന പ്രശ്നമാണെന്നും അതിനാൽ സമയമെടുത്തുള്ള കൃതമായ അന്വേഷണമായിരിക്കും നടക്കുക എന്ന് ഡിജിപി ലോക്നാഥ് ബഹ്റ പ്രതികരിച്ചു.

ലിഗയുടെ മൃതദേഹം കണ്ട വാ‍ഴമുട്ടംത്തെ കണ്ടൽക്കാട്ടിലേക്ക് ഒരിക്കലും അവൾക്ക് ഒറ്റക്ക് പോകാൻ ക‍ഴിയില്ല അവളെ ആരോ ‍അവിടേക്ക് കൊണ്ട്പോയതാണ് ഇതാണ് മരണത്തിർ ദുരൂഹതയുണ്ടെന്ന് തങ്ങളെ കൂടുതൽ വിസ്വസിപ്പിക്കുന്നതെന്നാണ് ലിഗയുടെ അനുജത്തി ഇൽസി പറഞ്ഞത്.

അത്കൊണ്ട് പ്രത്യാക സംഘം കേസ് അന്വേഷിക്കണം.ഇതുവരെയുള്ള അന്വേഷണത്തിൽ തങ്ങൾ തൃപ്തരാണെന്നും െഎ ജിയെ അന്വഷണചുമതല ഏൽപ്പിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പങ്കുവച്ചു.എന്നാൽ സംസ്ഥാന സർക്കാർ ഇത്രയൊക്കെ ചെയ്തിട്ടും കേന്ദ്രത്തിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും ഇൽസി മാധ്യമങ്ങലോട് പറഞ്ഞു.

കടുത്ത വിഷാദരോഗമുള്ളയാളായിരുന്നു ലിഗ രണ്ട് പ്രാവശ്യം നാട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ ഇവിടെ അതിന് സാധ്യതയില്ലെന്നും അവർ പറഞ്ഞു.അതേസമയം ലിഗയുടെ മരണം സംസ്ഥാനത്തിന്‍റെ അഭിമാന പ്രശ്നമാണെന്നും അതിനാൽ സമയമെടുത്തുള്ള കൃതമായ അന്വേഷണമായിരിക്കും നടക്കുക എന്ന് ഡിജിപി ലോക്നാഥ് ബഹ്റ പ്രതികരിച്ചു.

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാർത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ ഊഹങ്ങളിലല്ല, സത്യമാണ് കണ്ടെത്തേണ്ടത്. ശാസ്ത്രീയ പരിശോധനനയ്ക്ക് ശേഷം മാത്രമേ മരണം സംഭവിച്ചതെങ്ങനെ എന്നതെങ്ങനെയെന്ന് കണ്ടെത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News