നടുറോഡിലും സ്ത്രീകള്‍ക്ക് രക്ഷയില്ല; ആക്ടിവയില്‍ പോകുന്നതിനിടെ മോഡലിന്‍റെ സ്കര്‍ട്ട് വലിച്ചൂരാന്‍ ശ്രമം; ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതിഷേധവുമായി മോഡല്‍

നടുറോഡിൽ മോഡലിന്‍റെ വസ്ത്രം വലിച്ചൂകീറി ലൈംഗികാതിക്രമം. ഇന്‍ഡോറിലെ തിരക്കുള്ള നഗരത്തിലൂടെ സ്കൂട്ടറില്‍ പോകുന്നതിനിടെ രണ്ട് പേര്‍ ചേര്‍ന്ന് തന്‍റെ സ്കർട്ട് വലിച്ച് ഊരാന്‍ ശ്രമിച്ചുവെന്നും പിടിവലിക്കിടെ നിലത്തു വീണ് പരുക്കേറ്റെന്നുമാണ് പ്രശസ്ത മോഡൽ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്.

പരുക്കേറ്റ കാൽമുട്ടിന്‍റെ ചിത്രവും മോഡൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ വീണെന്ന് കണ്ട ഉടന്‍ തന്നെ അക്രമികള്‍ രക്ഷപ്പെട്ടുവെന്നും യുവതി ട്വിറ്ററിൽ കുറിച്ചു.

പ്രായമായ ഒരു മനുഷ്യനാണ് തന്നെ വീണിടത്തുനിന്ന് പിടിച്ചെഴുനേല്‍പ്പിച്ചത്. സംഭവം കണ്ടു നിന്ന മറ്റാരും സഹായത്തിനെത്തിയില്ലെന്നും മോഡൽ വേദനയോടെ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News