നീതി ന്യായവ്യവസ്ഥയില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി; മോദിയുടെ ചെയ്തികള്‍ക്ക് 2019 ല്‍ ജനം മറുപടി നല്‍കുമെന്നും രാഹുല്‍

നീതി ന്യായവ്യവസ്ഥയില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വന്തം കാര്യത്തില്‍ മാത്രമാണ് പധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭരണഘടന സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെ കോണ്‍ഗ്രസ് ദേശവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മോദിക്ക് ശ്രദ്ധയില്ല. രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും രാഹുല്‍ ആരോപിച്ചു. നിതി ന്യായ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി.

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച് മോദിയ്ക്ക് മറുപടി നല്‍കുമെന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ എന്ന പദ്ധതിയെയും രാഹുല്‍ വിമര്‍ശിച്ചു.

ഈ ക്യാംപയിനിലൂടെ ബിജെപി എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കൂ എന്നാണോ പറയുന്നതെന്നും രാഹുല്‍ ചോദിച്ചു. ദളിതുകള്‍ക്ക് നേരെ ആക്രമണം തുടര്‍ക്കഥയായിട്ടും ഒന്നും മിണ്ടാതിരുന്നയാളാണ് മോദിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News