വരാപ്പു‍ഴ ശ്രീജിത്തിന്‍റെ മരണം; എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളി; എവി ജോ​ർ​ജി​ന്‍റെ സ്ഥ​ലംമാ​റ്റം ശരിയായില്ലെന്ന് മനുഷ്യാവകാശകമ്മീഷന്‍

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റം ഗൗരവുമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയത്. കേസിൽ ദീ​​​പ​​​ക് നാ​​​ലാം പ്ര​​​തി​​​യാ​​​ണ്.

SI യുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. കേസിലെ പ്രതി SI ആയതിനാല്‍ ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.ഇക്കാര്യങ്ങള്‍ അംഗീകരിച്ചാണ് കോടതി എസ് ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജി​ന്‍റെ സ്ഥ​ലംമാ​റ്റ​ത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചു. ജോ​ർ​ജി​നെ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ലേ​ക്ക് മാ​റ്റി​യ​ത് ശ​രി​യ​ല്ലെന്ന് ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ൻ​ദാ​സ് അഭിപ്രായപ്പെട്ടു.

അതേ സമയം കേസിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് പരവൂര്‍ സി ഐ ക്രിസ്പിന്‍സാമിനെ ഒ‍ഴിവാക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ P മോഹന്‍ദാസ് പറഞ്ഞു. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് പറവൂര്‍ സി ഐ ആയിരുന്ന ക്രിസ്പിന്‍ സാമിന്‍റെ നിര്‍ദേശ പ്രകാരമാണ്.അതിനാല്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് സി ഐ യെ ഒ‍ഴിവാക്കാനാകില്ല.

കൊച്ചിയില്‍ നടന്ന സിറ്റിംഗില്‍ , കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ റിപ്പോര്‍ട്ട് DYSP, മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News