അഫ്സ്പയില്‍ നിന്ന് മേഖാലയന്‍ ജനതയ്ക്ക് മോചനം; അരുണാചലില്‍ പകുതി ആശ്വാസം

സൈനികര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് നിയമം മേഘലയയില്‍ നിന്ന് പൂര്‍ണമായും നീക്കി. അരുണാചലില്‍ 16 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന അഫ്‌സ്പ നിയമം എട്ട് സ്റ്റേഷന്‍ പരിധിയിലേക്കാക്കി ചുരുക്കിയിട്ടുമുണ്ട്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. അടുത്ത മാസം ഒന്നുമുതലാണ് ഇളവ് പ്രാബല്യത്തില്‍ വരിക.

കീഴടങ്ങുന്ന ഭീകരരുടെ പുനരധിവാസത്തിനായി നല്‍കുന്ന തുക ഒരു ലക്ഷത്തില്‍ നിന്ന് നാലു ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News