പരാതി നല്‍കിയിട്ടും പരിഹാരമൊന്നും ഉണ്ടായില്ല; ഒടുവില്‍ പൊലീസുകാരെക്കൊണ്ട് പണിയെടുപ്പിച്ച് പത്താം ക്ലാസുകാരന്‍; പണികൊടുത്തത് ഇങ്ങനെ

ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിന്റെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കി പൊലീസുകാരെ കൊണ്ട് പണിയെടുപ്പിച്ച് പത്താം ക്ലാസുകാരന്‍. ഡിജിപിയുടെ വ്യാജ അക്കൗണ്ടുണ്ടാക്കി, പൊലീസുകാര്‍ക്ക് പണി കൊടുത്ത് പത്താം ക്ലാസുകാരന്‍. സംഭവം നടക്കുന്നത് ഉത്തര്‍പ്രദേശിലെ ഖൊരക്പൂരിലാണ്.

സ്വന്തം സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയൊന്നും എടുക്കാതെ വന്നപ്പോ‍ഴാണ് അറ്റ കെെയ്ക്ക് ടിറ്റരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പൊലീസുകാരനെ കൊണ്ട് പത്താം ക്ലാസികാരന്‍ പണിയെടുപ്പിച്ചത്.

45,000 രൂപ ഒരാള്‍ തട്ടിയെടുത്തതായി കാണിച്ച് കുട്ടിയുടെ മൂത്ത സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടിയൊന്നും എടുത്തില്ല. തുടര്‍ന്ന് വ്യാജ ട്വിറ്ററിലൂടെ കുട്ടി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഡിജിപ്പിയുടെ നിര്‍ദ്ദേശമെന്ന് തെറ്റിധരിച്ച
പൊലീസ് പ്രതിയെ പിടികൂടി. പ്രതിയില്‍ നിന്നും 30,000 രൂപ പിടിച്ചെടുത്ത് പരാതിക്കാരന് നല്‍കി. ബാക്കിയുളള 15,000 രൂപ ഉടന്‍ തന്നെ നല്‍കാമെന്ന് ധാരണയിലും എത്തി.

സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വ്യാജ ട്വിറ്റര്‍ അക്കൗണ്ടിനെ കുറിച്ച് ഡിജിപിയുടെ ഓഫീസിനും മറ്റു പൊലീസ് ഉദ്യോഗസ്ഥര്ക്കും മനസ്സിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുണ്ടാക്കിയ വ്യാജ അക്കൗണ്ടിനെക്കുറിച്ചും, പരാതിയെക്കുറിച്ചും മനസ്സിലാകുന്നത്. കുട്ടിയും മറ്റൊരു സുഹൃത്തും കൂടിയാണ് പൊലീസുകാരെ കൊണ്ട് പണിയെടുപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഏതായാലും കുട്ടികള്‍കള്‍ക്ക് വാണിങ്ങ് നല്‍കി വിട്ടിരിക്കുകയാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News