ലക്ഷക്കണക്കിന് കാ‍ഴ്ചക്കാരുമായി ടൊവിനോയുടെ തീവണ്ടിയുടെ ടീസര്‍ കുതിക്കുന്നു; റിലീസ് പ്രഖ്യാപിച്ചു

ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം തീവണ്ടിയുടെ ടീസർ ശ്രദ്ധനേടുന്നു. നവാഗതനായ ഫെലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. ടീസര്‍ രണ്ട് ദിവസങ്ങള്‍ കൊണ്ട് നാല് ലക്ഷത്തോളം കാ‍ഴ്ചക്കാരുമായി കുതിക്കുകയാണ്. ചിത്രം മെയ് 4ന് തിയറ്ററുകളിലെത്തും.

ടീസര്‍ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിയ്ക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്. തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്,സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ക‍ഴിഞ്ഞയാ‍ഴ്ച പുറത്തിറങ്ങിയ ജീവാംശമായി എന്ന ഗാനം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു.

ഗാനം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here