രോഗിയായ ഉമ്മയെ കാണാന്‍ അനുവദിക്കണം; അബ്ദുള്‍ നാസിര്‍ മഅ്ദനി കോടതിയില്‍

പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മഅ്ദനി എന്‍ ഐ എ കോടതിയില്‍ ഹര്‍ജി നല്‍കി. രോഗിയായ ഉമ്മയെ കാണാന്‍ അനുമതി തേടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഉമ്മയുടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിന് അനുമതി തേടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബംഗളൂരു സ്ഫോടനകേസ് വിചാരണ നടത്തുന്ന പ്രതേക എന്‍.ഐ.എ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

എപ്രില്‍ 29 മുതല്‍ മെയ് 12 വരെ രണ്ടാഴ്ച കാലത്തേക്കാണ് അനുമതി തേടിയിരിക്കുന്നത്. അര്‍ബുദരോഗം ബാധിച്ച്‌ അവശനിലയിലാണ് മഅ്ദനിയുടെ ഉമ്മ.

എറണാകുളം വെണ്ണലയിലുള്ള തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധരാണ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതി വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News