പീപ്പിള്‍ ടിവി വാര്‍ത്ത തുണയായി; എസ്ബിഐ കാത്തിരുന്ന ആ ചെറുപ്പക്കാരനെ ഒടുവിൽ കണ്ടെത്തി

കൊല്ലം എസ്.ബി.ഐ കാത്തിരുന്ന സത്യസന്ധനായ ആ ചെറുപ്പക്കാരനെ ഒടുവിൽ കണ്ടെത്തി. പീപ്പിൾ ടിവി വാർത്ത കണ്ടാണ്‌ താൻ ചെയ്ത പ്രവർത്തി ഒരു വലിയ പുണ്യമാണെന്നു വിപിൻ തിരിച്ചറിയുന്നത്.

പീപ്പിൾ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കൊല്ലം കരിക്കോട് സ്വദേശിയായ വിപിൻ ബിഷപ് ജെറോം നഗർ ബ്രാഞ്ചിൽ എത്തി നിങൾ അന്വേഷിക്കുന്ന ആ അജ്ഞാത വ്യക്തിത്വം താനാണെന്ന് വെളിപ്പെടുത്തിയത്.

വിപിൻ എത്തിയ വിവരമറിഞ്ഞ് എസ്.ബി.ഐ ഡി ജി എം ജോയ് സി ആര്യക്കര നേരിട്ടെത്തി യാണ് വിപിനെ ആദരിക്കുകയും  ബാങ്കിന്റെ ഉപഹാരം കൈമാറുകയും ചെയ്തു. ബ്രാഞ്ച് ചീഫ് മാനേജർ രശ്മി ദിവാകരൻ, ചീഫ് മാനേജർ അജിത് കുമാർ തുടങ്ങിയവരും എത്തിയിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News