ന‍ഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

നഴ്സുമാരുടെ ശമ്പളക്കാര്യത്തിലെ പരാതികള്‍ക്കെല്ലാ പരിഹാരം കണ്ട് പിണറായി സര്‍ക്കാര്‍. അടിസ്ഥാന ശമ്പളം ഇരുപതിനായിരമാക്കണമെന്ന ന‍ഴ്സുമാരുടെ ആവശ്യം നേരത്തെ തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. നിയമസെക്രട്ടറി ഒപ്പുവച്ച വിജ്ഞാപനമാണ് പുറത്തിറക്കിയത്. 100 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ ന‍ഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായിരിക്കും. മുന്‍കാല പ്രാബല്യം ലഭിക്കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാല് തരത്തിലുള്ള അലവൻസുകളും ഇവർക്ക് ഇനി ലഭിക്കും.

വിജ്ഞാപനം പുറത്തിറക്കണമെന്നാവശ്യപ്പെട്ട് ന‍ഴ്സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിജ്ഞാപനം കയ്യില്‍ കിട്ടിയ ശേഷം മാത്രമെ സമരം പിന്‍വലിക്കുന്നതില്‍ തീരുമാനം കൈകൊള്ളുവെന്ന് ന‍ഴ്സുമാരുടെ സംഘടന അറിയിച്ചു.

നേരത്തെ മാര്‍ച്ച് 31നകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സർക്കാർ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഉത്തരവിറക്കുന്നത‌് ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നീട‌് ഉത്തരവിറക്കാൻ സുപ്രീംകോടതി അനുമതി നൽകിയതോടെയാണ് വിജ്ഞാപനം പുറത്തിറങ്ങാൻ കളമൊരുങ്ങിയത് .

സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കേന്ദ്ര സെക്രട്ടറിതല കമ്മിറ്റി 20,000 രൂപയാണ‌് രാജ്യത്ത് നേഴ്‌സുമാര്‍ക്ക് കുറഞ്ഞ വേതനം നിശ്ചയിച്ചത‌്.

ഈ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ‌് സംസ്ഥാനത്തും വേതനപരിഷ‌്കരണ ശുപാർശ തയ്യാറാക്കിയത‌്. നിലവിൽ ലഭിക്കുന്ന അടിസ്ഥാനശമ്പളം 8,975 രൂപയാണ്.

നേഴ‌്സുമാർ കഴിഞ്ഞവർഷം സമരം നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ സ്റ്റാഫ് നേഴ്‌സുമാര്‍ക്കുള്ള വേതനം കുറഞ്ഞത് 20,000 രൂപയാക്കി ഉയര്‍ത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ‌് മിനിമം വേതന ഉപദേശക സമിതി റിപ്പോർട്ട‌് തയ്യാറാക്കിയത‌്.

റിപ്പോർട്ട‌് നടപ്പാകുന്നതോടെ നേഴ്‌സുമാര്‍ക്ക് അടിസ്ഥാനശമ്പളത്തില്‍ ഇരട്ടിയിലധികം വര്‍ധനയും ആകെ ശമ്പളത്തില്‍ അമ്പത് ശതമാനത്തിലധികം വര്‍ധനയും ലഭിക്കും.

ആശുപത്രിക്കിടക്കകളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി ശമ്പളവും 20,000 രൂപയിലധികം വിവിധ തലങ്ങളില്‍ ഉറപ്പാക്കും. ഇതാണ് മിനിമം വേതന ഉപദേശകസമിതി സര്‍ക്കാരിനുമുന്നില്‍ സമര്‍പ്പിച്ച ശുപാര്‍ശ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News