മെസി ഒരു മിനിട്ടില്‍ സമ്പാദിക്കുന്നത് 20 ലക്ഷത്തിലധികം രൂപ; അത്ഭുതം വിട്ടുമാറാതെ കായികലോകം

കാല്‍പന്തുലോകത്തെ മായാജാലക്കാനരന്‍ ഓരോ മിനുട്ടിലും സമ്പാദിക്കുന്ന തുക കേട്ടാല്‍ ആരധകരെന്നല്ല ആരും ഞെട്ടും. ഒരു മിനിട്ടില്‍ 25,000 യൂറോയാണ് മെസി സമ്പാദിക്കുന്നത്. ഇരുപത് ലക്ഷത്തിലധികം ഇന്ത്യന്‍ മണിയാണ് ഇത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തളളി അര്‍ജന്‍റീനയുടെ നായകന്‍ ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരമായി. ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് മെസി ഒന്നാമതെത്തിയത്.

ശമ്പളം, പരസ്യം, ബോണസ് ഇനങ്ങളില്‍ നിന്നായി 126 മില്യണ്‍ യൂറോയാണ് മെസിയുടെ സമ്പാദ്യം. റൊണാള്‍ഡോയാകട്ടെ 94 മില്യണ്‍ യൂറോയാണ് സമ്പാദിക്കുന്നത്. കഴിഞ്ഞ സീസണില്‍ മെസി റൊണാള്‍ഡോയ്ക്ക് പിന്നിലായിരുന്നു.

ബ്രസീലിന്‍റെ നായകന്‍ നെയ്മറാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. 91.5 മില്യണ്‍ യൂറോയാണ് നെയ്മറുടെ സമ്പാദ്യം. പരിശീലകരുടെ കാര്യത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹൊസെ മൊറിന്യോയാണ് മുന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here