ലിഗയുടെ മരണം: അന്വേഷണ സംഘം വിപുലീകരിച്ചു; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും

വിദേശ വനിത ലീഗയുടെ മരണത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചു.തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ 25 പേര്‍.അതേസമയം വിദേശ വനിത ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും.

ലിഗയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം.ലിഗയുടെ മരണകാരണം വിഷം ശരീരത്തില്‍ പ്രവേശിച്ചതാകാമെന്ന അന്വേഷണസംഘത്തിന്‍റെ സംശയത്തിനും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ഉത്തരം നല്‍കും.

എന്നാല്‍ ലിഗയുടെ മരണം കൊലപാതകമാണെന്ന വാദഗതിയിലാണ് ലിഗയുടെ ബന്ധുക്കള്‍.കോവളം ബീച്ചിന് സമീപം പനത്തുറയാറിന്‍റെ തീരത്ത് കണ്ടല്‍ക്കാട്ടില്‍ ലാത്വിയന്‍ സ്വദേശി ലിഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന IG മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് തങ്ങളുടെ പ്രാഥമിക നിഗമനങ്ങള്‍ ശരിയോ തെറ്റോ എന്നതില്‍ ചൊവ്വാ‍ഴ്ച വ്യക്തതവരും.

ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന്
കൈമാറുമെന്നാണ് അറിയുന്നത്.അങ്ങനെയെങ്കില്‍ ലിഗയുടെ മരണകാരണം പൊലീസിന് വ്യക്തമാക്കാനാകും.മൃതദേഹത്തിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കുകളൊന്നുമില്ലെന്നും എല്ലുകള്‍ക്ക് കേടുപാടുകള്‍ വന്നിട്ടില്ലെന്നുമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്.

എന്നാല്‍ ലിഗയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും വിഷം ഉള്ളില്‍ ചെന്നതായിരിക്കാം മരണകാരണമെന്നുമാണ് പൊലീസ് പറയുന്നുണ്ട്.ഇതിനിടെ ലിഗയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലൂകരിച്ചു.ഐജി മനോജ് എബ്രാഹാമിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് 25 പേര്‍ അടങ്ങുന്ന അന്വേഷണ സംഘത്തെ രൂപീകരിച്ചത്.തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ദിനില്‍ അന്വേഷത്തിന് മേല്‍നോട്ടം വഹിക്കും.

ഒരു ഡിസിപി ,രണ്ട് ഡിവൈഎസ്പിമാര്‍,ഷാഡോ പൊലീസ് എന്നിവ്ര്‍ അന്വേഷണ സംഘത്തിലുണ്ടാകും.പുതിയ ടീം ചൊവ്വാ‍ഴ്ച യോഗം ചേര്‍ന്ന് അന്വേഷത്തിന്‍റെ രീതി തീരുമാനിക്കും.സംഭ സ്ഥലത്തെയും കോവളത്തെ ചില ബീച്ച് റിസോര്‍ട്ടുകളിലെയും സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കും.അതേസമയം ലിഗയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ലിഗയെ കൊലപ്പെടുത്തിയതാണെന്നുമുള്ള വാദഗതിയുമായി ലിഗയുടെ ബന്ധുക്കള്‍ എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News