‘അങ്കിള്‍ ഷട്ടറിന് മുകളില്‍ നില്‍ക്കും ഇല്ലെങ്കില്‍ ഈ പണി നിര്‍ത്തും’: ജോയ് മാത്യു

ഷട്ടറിന് ശേഷമെത്തുന്ന ജോയ് മാത്യു ചിത്രമാണ് അങ്കിള്‍  റിലീസിന് ഒരുങ്ങുന്നു.   ജോയ്മാത്യു മമ്മൂട്ടി ടീമിന്‍റെ ചിത്രം  ഏറെ പ്രതീക്ഷയോടെയാണ് തിയറ്ററിലേക്ക് എത്തുന്നത്. ചിത്രത്തിനെക്കുറിച്ച് ജോയ് മാത്യു പങ്കുവെച്ച ഒരു കമന്‍റാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ട്രോളിന് ഒരു ആരാധകന്‍ കമന്റിലൂടെ ഒരു ആവശ്യമുന്നിയിച്ചു. ‘ഷട്ടര്‍ ഒരു മികച്ച സിനിമ ആയിരുന്നുവെന്നും അങ്കിള്‍ തീര്‍ച്ചയായും അതിനുമേലെ നില്‍ക്കണമെന്ന’ ആവശ്യം. അതിന് ജോയ് മാത്യു നല്‍കിയ മറുപടി ‘നില്‍ക്കും, ഇല്ലെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തും’ എന്നാണ്.  ജോയ് മാത്യുവിന്‍റെ ഈ കമന്‍റിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം നന്മയുടെ പ്രതീകമൊന്നുമല്ലെന്നും അല്‍പ്പം നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്ത വ്യകതമാക്കിയിരുന്നു.

‘കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.  ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി. ലളിത, കാര്‍ത്തിക, തുടങ്ങിയവര്‍ അഭിനയിക്കുന്നു.ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News