ശരീരത്തിൽ അലുമിനിയം ഫോസ്‌ഫൈഡ് വിഷാംശം ഉള്ളതായി റിപ്പോര്‍ട്ട്; സൗമ്യ പൊലീസ് കസ്റ്റഡിയില്‍; പിണറായിയിലെ ദുരൂഹ തുടർമരണങ്ങള്‍ ‍വിരള്‍ചൂണ്ടുന്നത് കൊലപാതകത്തിലേക്ക്

കണ്ണൂർ പിണറായിയിലെ ദുരൂഹ തുടർമരണങ്ങളുടെ ചുരുളഴിയുന്നു. മരിച്ച കുട്ടികളുടെ അമ്മ പൊലീസ് കസ്റ്റഡിയില്‍. ചോദ്യം ചെയ്യല്‍ അല്‍പ്പസമയത്തിന് ഉള്ളില്‍ ആരംഭിക്കും. കുടുംബത്തില്‍ സൗമ്യ മാത്രമാണ് അവശേഷിക്കുന്നത്.

അടുത്തടുത്ത ദിവസങ്ങളിൽ മരിച്ച കമലയുടെയും ഭർത്താവ് കുഞ്ഞികണ്ണന്റെയും ശരീരത്തിൽ അലുമിനിയം ഫോസ്‌ഫൈഡ്
എന്ന വിഷാംശം ഉള്ളതായി കണ്ടെത്തി.ദുരൂഹ മരണങ്ങൾ കൊലപാതകം ആണെന്നാണ് പോലീസിന്റെ നിഗമനം.

കണ്ണൂർ പിണറിയിലെ വണ്ണത്താൻ വീട്ടിൽ അടിക്കടി ഉണ്ടായ മൂന്ന് മരണങ്ങളും ആറ് വർഷം മുൻപ് നടന്ന മറ്റൊരു മരണവുമാണ് പോലിസ് അന്വേഷിക്കുന്നത്.ചർദി ബാധിച്ച് ഈ കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്തിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ മാസം ഏഴിന് മരിച്ച കമലയുടെയും ഈ മാസം പതിമൂനിന് മരിച്ച ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും പോസ്റ്റ് മോർട്ടം റിപോർട്ടിൽ ശരീരത്തിൽ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം കൂടിയ അളവിൽ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്.ഇത് മരണങ്ങൾ കൊലപാതകം ആണെന്നതിലേക്ക് വിരൽ ചൂണ്ടുന്നു.

ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാൻ മൂന്ന് മാസം മുൻപ് സംസ്കരിച്ച ഒൻപതു വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പടന്നക്കര വണ്ണത്താംവീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പുറത്തെടുത്തത്.ഇതിന്റെ റിപ്പോർട്ട് കൂടി ലഭിച്ചതിനു ശേഷമായിരിക്കും പോലീസ് കൃത്യമായ നിഗമനത്തിൽ എത്തുന്നത്.

തലശേരി തഹസിൽദാരുടെ സാന്നിധ്യത്തിലാണ് വീട്ടുവളപ്പിൽ സംസ്കരിച്ച ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് സർജൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാസപരിശോധനയ്ക്കായി ശരീരഭാഗങ്ങൾ ശേഖരിച്ചു. ജനവരി 21നാണ് ഐശ്വര്യ മരണപ്പെട്ടത്.കഴിഞ്ഞ ചൊവ്വാഴ്ച ഐശ്വര്യയുടെ അമ്മ സൗമ്യയെ ചർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വീട്ടിലെത്തി. തുടർന്നാണ് പൊലീസ് അന്വേഷണം വേഗത്തിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News