മദ്യനിരോധനം ലംഘിച്ചു; ബിജെപി എംപിയുടെ മകന്‍ അറസ്റ്റില്‍

പാട്‌ന: ബീഹാറില്‍ മദ്യനിരോധനം ലംഘിച്ച ബിജെപി എംപിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന മദ്യനിരോധനം ലംഘിച്ച് അമിതമായി മദ്യപിച്ചതിനാലാണ് ഗയയിലെ ബിജെപി എംപി ഹരി മാഞ്ജിയുടെ മകന്‍ അറസ്റ്റിലായത്. രക്തപരിശോധനയിലും ശ്വാസ പരിശോധനയിലും മദ്യപിച്ചത് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.

അതേസമയം പൊലീസിന്റെ വാദത്തെ ഹരി മാഞ്ജി നിഷേധിച്ചു. പൊലീസ് തന്റെ മകനെ അറസ്റ്റ് ചെയ്ത് വിരോധം തീര്‍ക്കുകയാണെന്നാണ് മാഞ്ജിയുടെ ന്യായീകരണം. മോട്ടിയ ഗ്രാമത്തില്‍ മദ്യനിരോധന നിയമം ലംഘിച്ചുകൊണ്ട് മദ്യം ഒഴുകുന്നുണ്ട്.

ഇക്കാര്യം താനാണ് പൊലീസിനെ അറിയിച്ചതെന്നും എംപി പറഞ്ഞു. ഹരി മാഞ്ജിയുടെ മകന്‍ രാഹുല്‍ മാഞ്ജി, വേദന്‍ മാഞ്ജി, മുനാരിക് ചൗധരി എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here