ആ ആറു വയസുകാരന്‍റെ നിലവിളിയിലാണ് അയല്‍വാസികള്‍ സംഭവം അറിഞ്ഞത്; പല്ലാരിമംഗലത്തെ നടുക്കിയ ക്രൂരതയില്‍ ഞെട്ടല്‍ വിട്ടുമാറാതെ നാട്ടുകാര്‍

ആലപ്പുഴ മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി അടിച്ചു കൊന്ന സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍.  മാവേലിക്കര സ്വദേശി ബിജു(45), ഭാര്യ കല(43) എന്നിവരാണ് അയല്‍വാസിയുടെ ക്രൂര ആക്രമണിത്തിനരയായി കൊല്ലപ്പെട്ടത്.

ദമ്പതികളുടെ മകന്‍ ആറു വയസ്സുകാരൻ ദേവൻ നിലവിളിച്ച് ഒാടി വന്നപ്പോ‍ഴാണ് അയൽവാസികൾ അരും കൊലയെപ്പറ്റി അറിയുന്നത്.തുടര്‍ന്ന് ഓടിക്കൂടി എത്തിയ നാട്ടുകാര്‍ കണ്ടത്  രക്തത്തിൽ കുളിച്ചുകിടക്കുന്ന ബിജുവിനെയും ശശികലയെയുമാണ്.

തല പൊട്ടി രക്തം വാർന്നൊലിച്ച് കാലുകളൊടിഞ്ഞ‍ അവസ്ഥയിലായിരുന്നു ഇരുവരും. കമ്പിവടി കൊണ്ടടിയേറ്റ് കാലുകൾ ഒടിഞ്ഞു തൂങ്ങിയതിനാൽ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.

മകന്‍ ദേവന്‍ അയല്‍ വാസികൂടിയായ പ്രതി സുധീഷിനെ തിരിച്ചറിഞ്ഞതു പ്രകാരം ആ നാട്ടിലെ മു‍ഴുവന്‍ ആളുകളും പ്രതിയെ തിരഞ്ഞിറങ്ങി. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കസ്റ്റഡിയില്‍ എടുത്ത അയല്‍വാസി സുധീഷിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

വസ്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ദാരുണ സംഭവത്തില്‍ നടുങ്ങിയിരിക്കുകയാണ് ആ നാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel