കാസ്റ്റിങ്ങ് കൗച്ചിങ്ങ് സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗം; കാസ്റ്റിംഗ് കൗച്ചിനെ ന്യായികരിച്ച് ബോളിവുഡില്‍ നിന്നും പെണ്‍സ്വരം; ഒടുവില്‍ മാപ്പിരന്നു

കാസ്റ്റിങ്ങ് കൗച്ചിങ്ങിനെക്കുറിച്ച് സിനിമാ മേഖലയില്‍ നിന്നും തുറന്നു പറച്ചിലുകള്‍ ശക്തമാണ്. ഹോളീവുഡ് മുതല്‍ ഇങ്ങ് മലയാള സിനിമയില്‍ നിന്നും വരെ സ്ത്രീകള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ ഉണ്ടായി.

അടുത്തിലെ തെലുങ്കില്‍ ശ്രീറെഡ്ഡി നമേല്‍ വസ്ത്രം വലിച്ചെറിഞ്ഞും അധിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. അതിനിടെയാണ്
കാസ്റ്റിംഗ് കൗച്ചിങ്ങിനെ ന്യായികരിച്ച് ബോളീവുഡില്‍ നിന്നും പെണ്‍സ്വരം ഉയര്‍ന്നത്. ബോളിവുഡ് കൊറിയോഗ്രാഫര്‍ സരോജ് ഖാനാണ് കാസ്റ്റിങ്ങ് കൗച്ചിങ്ങ് സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗമാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

ബോളീവുഡിന്റെ തുടക്കം മുതലേ കാസ്റ്റിങ്ഹ് കൗച്ചിങ്ങ് ഉണ്ട്. നടിമാരെ അവരുടെ സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിനായി ഉപയോഗിക്കുന്നത്. അതിനെ പിന്നെങ്ങനെ ലൈംഗിക ചൂഷണമെന്ന് പറയാന്‍ കഴിയുമെന്നാണ് സരോജ് ഖാന്‍ചോദിക്കുന്നത്. ഇവരുടെ വാദത്തെ സംബന്ധിച്ച് പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ മാപ്പ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel