
ജനനേന്ദ്രിയമുള്‍പ്പെടുന്ന ശരീരഭാഗം ഒരു അവയവദാതാവില്‍ നിന്നും മാറ്റിവെക്കുന്ന ആദ്യ ശസ്ത്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ച് ലോകം. അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രിയില്‍ മാര്‍ച്ച് 26നാണ് ശസ്ത്രക്രിയ നടന്നത്.
പുരുഷ ലൈംഗികാവയവം മാറ്റിവെക്കുന്ന നാലാമത്തെ ശസ്ത്രക്രിയായിരുന്നു ഇത്. എന്നാല്‍ പൂര്‍ണമായും ജനനേന്ദ്രിയം മാറ്റിവെക്കുന്നത് ഇതാദ്യം. ശസ്ത്രക്രിയയിലൂടെ അമേരിക്കന്‍ സൈനികന് ലഭിച്ചത് പുതിയൊരു ലൈംഗികാവയവും വൃഷ്ണസഞ്ചിയും ഒപ്പം തന്‍റെ ജീവിതവുമാണ്.
അഫ്ഗാനിസ്ഥാനിലുണ്ടായ ഒരു ബോംബ് സ്‌ഫോടനത്തിലാണ് ഈ അമേരിക്കന്‍ സൈനികന്‍റെ ജനനേന്ദ്രിയ ഭാഗത്തിന് ഗുരുതര പരുക്കുകളേറ്റത്. ഒപ്പം കാലുകള്‍, വൃഷ്ണ സഞ്ചി, ലൈംഗികാവയവം, അടിവയര്‍ എന്നിവിടങ്ങളിലും സാരമായ പരിക്കേറ്റു.
14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ജോണ്‍ ഹോപ്കിന്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജയം കണ്ടപ്പോള്‍ അതൊരു പുതു ചരിത്രത്തിനു കൂടി വഴിമാറി.
ശസ്ത്രക്രിയ വളരെയധികം സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒമ്പത് പ്ലാസ്റ്റിക് സര്‍ജന്‍ന്മാര്‍, രണ്ട് യൂറോളിക്കല്‍ സര്‍ജന്മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സൈനികന്‍റെ ലൈംഗികായവയം ഉള്‍പ്പെടുന്ന ശരീരഭാഗം വിജയകരമായി മാറ്റി സ്ഥാപിച്ചത്.
ലൈംഗികാവയവത്തിന് ഉത്തേജനം ലഭിക്കണമെങ്കില്‍ ആറ് മാസത്തോളമെടുക്കുമെന്നും സൈനികന് പുതിയ അവയവത്തിലൂടെ മൂത്രമൊഴിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here