സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാനൊരുങ്ങി കൊല്ലം; സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള ഇടത് മതേതര കക്ഷികളുടെ ദേശീയ നേതാക്കളെത്തും

ഇരുപത്തിമൂന്നാം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാനൊരുങ്ങി കൊല്ലം നഗരം. ഈ മാസം 25 മുതല്‍ 29 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകുന്നത്.

25 ന് വൈകുന്നേരം 5 മണിക്ക് സമ്മേളനത്തിന് പതാക ഉയരും. 26 ന് രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 850 പ്രതിനിധികളാണ് പങ്കെടുക്കുക. ഉദ്ഘാടന സമ്മേളനത്തിലും സെമിനാറുകളിലും സീതാറാംയെച്ചൂരി ഉൾപ്പടെയുള്ള ഇടത്- മതേതര കക്ഷികളുടെ ദേശീയ നേതാക്കളും പങ്കെടുക്കും.

2002 ല്‍ തിരുവനന്തപുരത്തിന് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്തെത്തുമ്പോള്‍ അത് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് പാര്‍ട്ടി സംസ്ഥാനഘടകം.

ബിജെപിക്കെതിരെ ഇടത് മതേരതര കക്ഷികളുടെ വിശാലമായ മുന്നണിയെന്ന സിപിഐയുടെ നിലപാടിൽ കൂടുതൽ ചർച്ചകളും പാർട്ടി കോൺഗ്രസിൽ നടക്കും.

സമ്മേളനത്തിന്റെ സമാപനദിവസം ഒരു ലക്ഷം അംഗങ്ങള്‍ പങ്കെടുക്കുന്ന ചുവപ്പ് സേന പരേഡ് സംഘടിപ്പിക്കും. സമ്മേളനപ്രതിനിധികള്‍ക്ക് ഭക്ഷണത്തിന് വേണ്ട അരിയും പച്ചക്കറിയുമെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് കൃഷി ചെയ്തുണ്ടാക്കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News