വരാപ്പു‍ഴ ശ്രീജിത്തിന്‍റെ മരണം; കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ല; കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

വാരാപ്പു‍‍ഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നിയമനടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍.

കസ്റ്റഡിമരണത്തില്‍ ഇനിയും ഏതെങ്കിലും പൊലീസുകാര്‍ക്ക് പങ്കാളിത്തം ഉണ്ടെന്ന് ഐജിയുടെ അന്വേഷണത്തില്‍ തെളിഞ്ഞാല്‍ അത്തരക്കാര്‍ക്ക് നേരെയും നിയമനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

ശ്രീജിത്തിന്‍റെ മരണത്തിനുത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ച സര്‍ക്കാരിനെ വിമര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍റെ നിലപാട് രാഷ്ട്രീയ പരമാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ആ പദവിയുടെ പണി എടുത്താല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ വനിത ലിഗയുടെ മരണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ലിഗയുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ വന്നിട്ടില്ലെന്നും കാണാന്‍ അനുമതി നല്‍കിയില്ലെന്നുള്ള പ്രചരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാരാപ്പു‍ഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തില്‍ പൊലീസിന് പങ്കാളിത്തം ഉണ്ട്.ഇത് അന്വേഷണത്തിലൂടെ വ്യക്തമായി. സംഭവത്തില്‍ 4 പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അവര്‍നാലുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

ശ്രീജിത്തിന്‍റെ മരണത്തില്‍ മറ്റ് ഏതെങ്കിലും പൊലീസുകാര്‍ക്ക് പങ്കാളിത്തം ഉണ്ടെന്ന് ഐജി നടത്തുന്ന അന്വേഷണത്തില്‍ തെളിഞ്ഞാല്‍ അത്തരക്കാര്‍ക്കുനേരയും നടപടി ഉണ്ടാകും. അതിന് ഒരു കാലതാമസവും വരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏതാനും ചില പൊലീസുകാര്‍ക്ക് ക്രിമിനല്‍ സ്വഭാവം ഉണ്ട്. ഇനിയും അത്തരം സ്വഭാവം മാറ്റാത്തവര്‍ക്ക്നേരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ശ്രീജിത്തിന്‍റെ മരണത്തിനുത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ച സര്‍ക്കാരിനെ വിമര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍റെ നിലപാട് രാഷ്ട്രീയ പരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശ വനിത മരണപ്പെട്ടത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്.വിദേശ വനിത ലിഗയുടെ ബന്ധുക്കള്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയില്ലെന്ന മാധ്യമങ്ങളുടെ പ്രചരണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.

ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം കേരളമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News