നഴ്സുമാരുടെ ശമ്പള വര്‍ധനവിനെ എതിര്‍ത്ത് സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റുകള്‍; ഹൈക്കോടതിയെ സമീപിക്കും; സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്ത ആശുപത്രികളില്‍ സമരമെന്ന് യുഎന്‍എ

നഴ്സുമാരുടെ അടിസ്ഥാന ശമ്പള ഓർഡിനൻസിനെ എതിർത്ത്‌ സ്വകാര്യ ആശുപത്രി മാനേജ്‌മന്റ്‌. ഓർഡിനൻസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മാനേജ്‌മന്റ്‌ അധികൃതർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാതെയാണു സർക്കാർ ഉത്തരവ്‌ ഇറക്കിയതെന്നും ഇത്‌ സമരക്കാരെ തൃപ്തിപ്പെടുത്താനാണെന്നും മാനേജ്‌മന്റ്‌ കുറ്റപ്പെടുത്തി. അതേ സമയം സർക്കാർ ഓർഡിനൻസ്‌ അംഗീകരിക്കുന്നതായി നഴ്സുമാരുടെ സംഘടന അറിയിച്ചു.

സംസ്ഥാനത്തെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പുനർ നിർണയിച്ച്‌ സർക്കാർ ഇന്നലെയാണു ഓർഡിനൻസ്‌ പുറത്തിറക്കിയത്‌. എന്നാൽ ഈ ഒരഡിനൻസ്‌ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ.

ഈ ഘടനയിലുള്ള ശമ്പളം അംഗീകരിക്കാനാവില്ലെന്നും മാനേജ്മെന്റുകൾ പറഞ്ഞു. സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ ഓർഡിനൻസ്‌ ഇറക്കിയത്‌ സമരക്കാരെ സഹായിക്കാൻ ആണെന്നും മേനേജ്‌മന്റ്‌ കുറ്റപ്പെടുത്തി. ഈ ഓർഡിനൻസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മാനേജ്‌മന്റ്‌ അറിയിച്ചു.

ഇത്‌ സംബന്ധിച്ച അന്തിമ തീരുമാനം വ്യാഴാഴ്ച്ച കൊച്ചിയിൽ ചേരുന്ന യോഗത്തിലായിരിക്കും ഉണ്ടാവുക.
അതേ സമയം സർക്കാർ ഓർഡിനൻസ്‌ അംഗീകരിക്കുന്നതായി നഴ്സുമാരുടെ സംഘടനയായ യു.എൻ.എ. അറിയിച്ചു. ഓർഡിനൻസ്‌ നടപ്പാക്കാത്ത ആശുപത്രികളിൽ സമരം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.

മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചാൽ കേസിൽ മാനേജ്മെന്റിനെതിരെ കക്ഷി ചേരുമെന്നും അസോസിയേഷൻ വ്യക്തമാക്കി. അടിസ്ഥാന ശമ്പളം 20000 ആക്കി ഇന്നലെയാണു സർക്കാർ ഓർഡിനൻസ്‌ പുറത്തിറക്കിയത്‌. മിനിമം വേതന ഉപദേശക സമിതിയൂടെ ശുപാർശയുടെ അടിസ്ഥാനത്തിലാണു സർക്കാർ അടിസ്ഥാന വേതനം പുതുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel