മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകറിന് അന്ത്യാഞ്ജലി

കെെരളി ടിവി സിനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ശ്രീകലാപ്രഭാകരന് അന്ത്യാഞ്ചലി. തിരുവനന്തപുരം മണ്ണന്തല കേരളാദിത്യപുരത്തെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. രാവിലെ 11.30 ഓടെയായിരുന്നു സംസ്കാര ചടങ്ങുകള്‍. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും നാട്ടുകാരും ശ്രീകലയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

ഞായറാ‍ഴ്ച പുലർച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് ശ്രീകല അന്തരിച്ചത്.  പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്ന നിലയിലും ശ്രീകല ശ്രദ്ധേയയായിരുന്നു.

സംസ്കാരത്തെ തുടർന്ന് കേസരി ഹാളിൽ നടന്ന അനുസ്മരണ യോഗം മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. KUWJ സംസ്ഥാന ജനറൽ സെക്രട്ടറി സി.നാരായണൻ, പ്രസിഡന്‍റ് കമാൽ വരദൂർ, കൈരളി – പീപ്പിൾ ടി.വി ന്യൂസ് ഡയറക്ടർ എൻ.പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

വനിതാ മാധ്യപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി എക്കാലത്തും ശബ്ദമുയര്‍ത്തിയ അവര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാകുന്ന ആദ്യ വനിത എന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്.

ദൂരദര്‍ശനില്‍ ഉള്‍പ്പടെ മലയാളത്തിലെ ദൃശ്യമാധ്യമ രംഗത്തെ നിറ സാന്നിധ്യമായിരുന്നു കൊല്ലം കൊട്ടരക്കര സ്വദേശിയായ ശ്രീകല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News