കണ്ണൂരിലെ ദുരൂഹ മരണങ്ങള്‍; സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കള്‍ പൊലീസ് നിരീക്ഷണത്തില്‍

കണ്ണൂർ പിണറായിയിലെ തുടർ മരണങ്ങളുമായി ബന്ധപ്പെട്ടു മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ ആരംഭിച്ചു.

സൗമ്യയുമായി ബന്ധമുള്ള രണ്ട് യുവാക്കളെ കുറിച്ചും അന്വേഷണം തുടങ്ങി. സൗമ്യയുടെ കുട്ടികളും മാതാ പിതാക്കളും വിഷം അകത്തു ചെന്നാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നാടിനെ നടുക്കിയ തുടർ മരണങ്ങളുടെ ചുരുളഴിക്കാനുള്ള ഉർജ്ജിതമായ അന്വേഷണത്തിലാണ് തലശ്ശേരി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം. തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൗമ്യയെ മഫ്ടിയിൽ എത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിൽ എത്തിയത്.

അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ട സൗമ്യയുടെ മാതാവ് കമലയുടെയും പിതാവ് കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോർട്ടം റിപോർട്ടിൽ ശരീരത്തിൽ അമിതമായ അളവിൽ അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷാംശം ഉള്ളതായി വ്യക്തമായിരുന്നു.

മൂന്ന് മാസം മുൻപ് മരിച്ച സൗമ്യയുടെ മകൾ ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. ഇതിന്റെ റിപ്പോർട്ട് കൂടി കേസിൽ നിർണായകമാകും. ചോദ്യം ചെയ്യലിൽ തെളിവുകൾ ലഭിച്ചാൽ സൗമ്യയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സൗമ്യയുമായി ബന്ധമുള്ള രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

2012 സെപ്റ്റംബർ 7 ന് സൗമ്യയുടെ ഇളയ മകൾ കീർത്തന, ഇക്കൊല്ലം ജനുവരി 21 ന് മൂത്ത മകൾ ഐശ്വര്യ , മാർച്ച് 7 ന് അമ്മ കമല ഏപ്രിൽ 13 ന് അച്ഛൻ കുഞ്ഞിക്കണ്ണൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.ശർദ്ദിയെ തുടർന്നായിരുന്നു എല്ലാവരുടെയും മരണം.

നാട്ടുകാർ തുടർ മരങ്ങളിൽ സംശയം പ്രകടിപ്പിക്കുകയും ബന്ധുക്കൾ പരാതി നൽകുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News