ഇന്ദ്രന്‍സിനെ കു‍ഴയ്ക്കുന്ന ചോദ്യവുമായി സലിംകുമാര്‍; ഗംഭീരമറുപടിയുമായി കയ്യടി നേടി ഇന്ദ്രന്‍സ്; ജെബി ജംഗ്ഷനിലെ മനോഹര കാ‍ഴ്ച

മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള‍ികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഇന്ദ്രന്‍സ് എന്നു പേരുള്ള സുരേന്ദ്രന്‍. ഇക്ക‍ഴിഞ്ഞ സംസ്ഥാന പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച നടനുള്ള അംഗീകാരം ലഭിച്ചപ്പോള്‍ ഏവരും ഹൃദയം കൊണ്ടാണ് കയ്യടിച്ചത്.

വെള്ളിത്തിരയില്‍ അവിസ്മരണീയ പ്രകടനം കാട്ടുന്ന ഇന്ദ്രന്‍സ് സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയതിന്‍റെ തിളക്കവുമായാണ് ജെബി ജംഗ്ഷനിലെത്തിയത്. നര്‍മ്മവും രസകരവും ചിന്തിപ്പിക്കുന്നതുമായ മറുപടികളുമായി ഇന്ദ്രന്‍സ് ജെബി ജംഗ്ഷന്‍ അവേശഭരിതമാക്കി.

ഇന്ദ്രന്‍സിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തിയവരില്‍ സലീംകുമാര്‍ കു‍ഴയ്ക്കുന്ന ചോദ്യമാണ് മുന്നോട്ട് വച്ചത്. മലയാള സിനിമയിലെ തമാശകളിൽ ഒന്നാംകിട, രണ്ടാംകിട,  മൂന്നാംകിട തമാശകള്‍ എന്താണെന്നതായിരുന്നു സലീംകുമാറിന് അറിയേണ്ടിയിരുന്നത്.

ചോദ്യത്തിന് ഒന്നാംകിട തമാശയിൽ തന്നെ ഉത്തരം നല്‍കിയ ഇന്ദ്രൻസിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

”കോമഡിയെല്ലാം ഒന്നാണ്, പക്ഷെ നമ്മൾ ഒരു സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ സംവിധായകന്‍റെ കലയാണ് സിനിമ, ചെന്ന് കഴിയുമ്പോൾ അവരുടെ അഭിരുചിക്കനുസരിച്ചു വഴങ്ങിക്കൊടുക്കലാണ് കുറെയൊക്കെ. അതിൽ നന്നായാൽ ഒന്നാംകിടയായി, കുറച്ചു നന്നായാൽ രണ്ടാംകിടയായി. ഒട്ടും നന്നായില്ലേൽ മൂന്നാംകിടയായി. നമ്മുടെ യോഗം പോലെയാകും” ഇന്ദ്രന്‍സ് പറഞ്ഞു നിര്‍ത്തിയത് ഇങ്ങനെയായിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News