മണിച്ചേട്ടന്‍റെ നാട്ടില്‍ വന്ന് ഞാന്‍ ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം പൊറുക്കില്ല; ഒടുവില്‍ ആരാധകരുടെ ആവശ്യം നിറവേറ്റി പൃഥിരാജ്; മുത്താണ് പൃഥി; വീഡിയോ തരംഗം

മലയാളക്കരയുടെ ഏറ്റവും പ്രിയപ്പെട്ട യുവനടനാണ് പൃഥിരാജ് സുകുമാരന്‍. അഭിപ്രായം തുറന്നുപറയാന്‍ മടിക്കാത്ത പ്രകൃതം ആദ്യ കാലത്ത് വിമര്‍ശരുടെ എണ്ണം വര്‍ധിപ്പിച്ചെങ്കിലും പിന്നീട് അവരെക്കൊണ്ടുപോലും ചങ്കുറപ്പുള്ളവന്‍ എന്ന പറയിച്ചതാണ് താരത്തിന്‍റെ വിജയരഹസ്യം.

പൃഥ്വിയോട് ഏവര്‍ക്കും വലിയ ആരാധനയാണ്. അത് തെളിയിക്കുന്നതാണ് ക‍ഴിഞ്ഞ ദിവസം ചാലക്കുടിയില്‍ ഒരു ഷോറൂം ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍. വമ്പന്‍ സ്വീകരണമാണ് പൃഥിക്ക് ലഭിച്ചത്. ഓരോ നിമിഷവും രാജുവേട്ടാ എന്ന് സ്നേഹത്തോടെ ആരാധകര്‍ വിളിച്ചു.

അതിനിടയില്‍ പാട്ട് പാടണമെന്ന അഭ്യര്‍ഥനയുമെത്തി. താനൊരു ഗായകനല്ലെന്ന് പറഞ്ഞ പൃഥി മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം എന്നോട് പൊറുക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ആരാധകര്‍ ആവശ്യത്തിലുറച്ചതോടെ രണ്ട് വരി മൂളാന്‍ പൃഥ്വി തയാറായി.

കൈയ്യടിച്ച് സ്വീകരിച്ചവര്‍ പൃഥിയോട് കാളിയനിലെ ഡയലോഗ് കേള്‍ക്കണമെന്ന ആഗ്രഹം പങ്കുവച്ചു. ഹൊ! എന്റെ ദൈവമേ, ഒന്നര വര്‍ഷം കഴിഞ്ഞ് ഇറങ്ങുന്ന സിനിമയുടെ ഡയലോഗ് ഇപ്പഴേ ഹിറ്റായി. എന്റെ കരിയറില്‍ ഇതാദ്യത്തെ സംഭവമാണെന്ന് പറഞ്ഞ പൃഥ്വി ആ ഡയലോഗും പറഞ്ഞ ശേഷമാണ് മടങ്ങിയത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News