വിദേശവനിത ലിഗയുടെ മൃതദേഹം ഒാട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞു.ലിഗയെ പോത്തൻകോട്ടെ റിസോർട്ടിൽ നിന്ന് ഒാട്ടോയിൽ കോവളത്തെത്തിച്ച മരുതുംകുഴിസ്വേദശി ഷാജിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങളല്ല താൻ ലിഗയെ കേവളത്തെത്തിക്കുമ്പോഴുണ്ടായിരുന്നതെന്ന് ഷാജി പറഞ്ഞു.
ലിഗയെ കാണാതായ ദിവസം രാവിലെ 7.30ഒാടെയാണ് പോത്തൻകോട്ടെ സ്വകാര്യ റിസോർട്ടിന് മുന്നിൽ നിന്ന് തന്‍റെ ഒാട്ടോയിൽ ഒരു വിദേശവനിത കയറിയത്.കോവളം ബീച്ചിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ലിഗയെ കോവളത്തെത്തിച്ചു.
യാത്രയിൽ തനിക്ക് അസ്വാഭാവികതയായി ഒന്നും തോന്നിയില്ലന്ന് ഷാജി പറഞ്ഞു.യാത്രക്കിടയിൽ സിഗററ്റ് വലിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഒാട്ടോകൂലിയീയി തനിക്ക് 800 രൂപ തന്നെന്നും ഷാജി പറയുന്നു. മൃതശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങളല്ല താൻ ലിഗയെ കേവളത്തെത്തിക്കുമ്പോഴുണ്ടായിരുന്നതെന്നു ഷാജി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ലിഗയെ ബീച്ചിലെത്തിച്ച് മടങ്ങുമ്പോഴാണ് മറ്റാരു സുഹൃത്ത് ഫോണിൽ വിളിച്ച് തന്‍റെ ഒാട്ടോയിൽ കയറിയ ലിഗയെകുറിച്ചുള്ളകാര്യം അറിയിച്ചത്.തുടർന്ന് പൊലീസ് വിശദമായി തന്നെ ചോദ്യം ചെയ്തെന്ന് ഷാജി പറഞ്ഞു.
ഷാജിയുടെ മൊഴി പൊലീസിന്‍റെ അന്വേഷണത്തിന് കൂടുതൽ സഹായകരമാകും. എന്നാൽ എങ്ങനെ ലിഗ തിരുവല്ലത്തെ കണ്ടൽക്കാട്ടിൽ എത്തിയതെന്നും മൃതശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ എവിടെ നിന്നെന്നും പൊലീസ് കണ്ടെത്തേണ്ടിയിരിക്കുന്നു.
ഷാജിയുടെ വെളിപ്പെടുത്തല്‍; വീഡിയോ കാണാം
Get real time update about this post categories directly on your device, subscribe now.